മതനാമങ്ങളുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹരജി; മുസ്‍ലിം ലീഗിനെ കക്ഷിചേർത്തു

ന്യൂഡൽഹി: മതനാമങ്ങളും ചിഹ്നങ്ങളും പേരിലും കൊടിയിലുമുള്ള രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദ് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ജനുവരി 31ലേക്ക് സുപ്രീംകോടതി മാറ്റി. ഹരജിയില്‍ മുസ്‌ലിം ലീഗിനെ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. മുസ്‍ലിം ലീഗിന്റെ ആവശ്യപ്രകാരമാണ് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീനെയും കക്ഷിചേര്‍ക്കാൻ കോടതി ആവശ്യപ്പെട്ടു. ഹരിദ്വാറിലെ വംശഹത്യാ ആഹ്വാന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ജിതേന്ദ്ര ത്യാഗിയാണ് ഹരജിക്കാരന്‍.

കേസ് നേരത്തേ പരിഗണിക്കവെ ഹരജിയില്‍ പരാമര്‍ശമുള്ളതിനാല്‍ മുസ്‍ലിം ലീഗിനെയും ഇത്തിഹാദുല്‍ മുസ്‍ലിമീനെയും കക്ഷിചേര്‍ക്കാന്‍ കോടതി ഹരജിക്കാരനോട് നിര്‍ദേശിച്ചിരുന്നു. ഹരജിക്കാരൻ ഇതിനു തയാറായില്ല. ഇതോടെയാണ് ലീഗ് കോടതിയെ സമീപിച്ചത്. മതം സൂചിപ്പിക്കുന്ന പേരുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമോ ജനപ്രാതിനിധ്യ നിയമത്തില്‍ വകുപ്പോ ഇല്ലെന്ന് ലീഗിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - plea to cancel symbols, names of political parties using religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.