ബംഗാളിൽ മോദിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഇന്ന്​ തുടക്കം

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്​ ബംഗാളിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കം കുറിക്കും. വട ക്കൻ ബംഗാളിലെ സിലുഗുരിയിലും കൊൽക്കത്തയുടെ ഹൃദയമായ ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിലും രണ്ട്​ മെഗാ റാലിയിൽ പ​​ങ്കെടുക്കും.

ബ്രിഗേഡ്​ ഗ്രൗണ്ടിൽ എട്ട്​ ലക്ഷത്തോളം അണികളെയാണ്​ ബി.ജെ.പി പ്രതീക്ഷിക്കുന്നത്​. ഇതേ ഗ്രൗണ്ടിലാണ്​ ജനുവരിയിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യമായ മഹാഗഡ്​ബന്ധൻ രൂപീകൃതമായത്​.

ബംഗാളിൽ 42 സീറ്റുകളിലാണ്​ മത്​സരം നടക്കുന്നത്​. ഇതിൽ 20 ലേറെ സീറ്റുകൾ നേടാമെന്നാണ്​ ബി.ജെ.പി കണക്കുകൂട്ടൽ. നിലവിൽ ബംഗാളിൽ ബി.ജെ.പിക്ക്​ എം.പിമാരില്ല. എന്നാൽ സി.പി.എമ്മിനും കോൺഗ്രസിനുമൊപ്പം തൃണമൂലിനും പിന്തുണ കുറയുന്നുണ്ട്​ എന്ന റിപ്പോർട്ടുകളാണ്​ ബി.ജെ.പിക്ക്​ പ്രതീക്ഷ നൽകുന്നത്​.

അതേസമയം, തൃണമൂൽ കോൺഗ്രസിൻറെ തെര​ഞ്ഞെടുപ്പ്​ പ്രചാരണം ഏപ്രിൽ നാലു മുതൽ ആരംഭിക്കും.

Tags:    
News Summary - PM In Bengal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.