ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്ന കാശി -വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 339 കോടി ചിലവിലാണ് ആദ്യഘട്ട പദ്ധതി പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന് മുമ്പ് പ്രധാനമന്ത്രി കാശി വിശ്വനാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തുകയും ചെയ്തു.
ഉത്തർപ്രദേശ് വാരാണസിയിലെ കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി നരേന്ദ്രമോദി ഗംഗയിൽ പുണ്യസ്നാനം നടത്തിയിരുന്നു. മോദി ഗംഗയിൽ പുണ്യസ്നാനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വാരാണസിയിൽ മോദിയെ സ്വീകരിക്കാനായി ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ തടിച്ചുകൂടിയിരുന്നു. വഴികളിൽ പുഷ്പാർച്ചന നടത്തിയാണ് മോദിയെ സ്വീകരിച്ചത്. രണ്ടു ദിവസമാണ് മോദിയുടെ വാരാണസി സന്ദർശനം. കാശി -വിശ്വനാഥ് പദ്ധതി ഉദ്ഘാടനമാണ് ഇതിൽ പ്രധാനം.
2019 മാർച്ച് എട്ടിനാണ് മോദി പദ്ധതിക്ക് തറക്കല്ലിട്ടത്. കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കി. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ, വേദ കേന്ദ്രം, മുമുക്ഷു ഭവൻ, ഭോഗ്ശാല, സിറ്റി മ്യൂസിയം, വ്യൂവിങ് ഗാലറി, ഫുഡ്കോർട്ട് തുടങ്ങി 23 കെട്ടിടങ്ങൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.