ന്യൂഡൽഹി: ഡൽഹി മെേട്രായുടെ ഗ്രീൻ ലൈനിൽ 11 കിലോമീറ്റർ നീളമുള്ള മുന്ദ്ക-ബഹദൂർഗഡ് കോറിഡോർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹരിയാനയിലേക്കുള്ള ഗേറ്റ്വേ എന്നാണ് ബഹദൂർഗഡ് അറിയപ്പെടുന്നത്.
ഇന്ദേർലോകിൽ നിന്ന് മുന്ദ്ക വരെയുള്ള ഗ്രീൻ ലൈനിെൻറ വിപുലീകരണമാണ് ഇത്. ഏഴു സ്റ്റേഷനുകളാണ് വിപുലീകരിച്ച ലൈനിലുള്ളത്. പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്ന് റിമോർട്ട് കൺട്രോൾ വഴിയാണ് മെട്രോ ഉദ്ഘാടനം മോദി നിർവ്വഹിച്ചത്.
കേന്ദ്ര നഗര വികസനമന്ത്രി ഹർദീപ് പുരി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർ ബഹദൂർഗഡിൽ നിന്ന് ചടങ്ങിൽ പെങ്കടുത്തു. ഇന്ന് വൈകീട്ട് നാലിന് ലൈനിൽ സർവീസ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.