ന്യൂഡൽഹി: നോട്ടുമാറ്റിയെടുക്കാനായി അമ്മയെ വരി നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. നിലവിലെ സാഹചര്യമറിയാൻ അമ്മയെ വരിനിർത്തിയിട്ട് കാര്യമില്ല. സ്വയം വരിനിന്ന് ഇത് മനസിലാക്കണമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
मोदीजी ने राजनीति के लिए माँ को लाइन में लगा ठीक नहीं किया। कभी लाइन में लगना हो तो मैं ख़ुद लाइन में लगूँगा, माँ को लाइन में नहीं लगाउँगा pic.twitter.com/wEO1TYATO7
— Arvind Kejriwal (@ArvindKejriwal) November 15, 2016
2013 ൽ ആദിത്യ ബിർളയുടെ ഡൽഹി ഒാഫീസിൽ സി.ബി.െഎ നടത്തിയ റെയ്ഡിൽ 25 കോടിയുടെ കണക്കിൽപെടാത്ത സ്വത്ത് കണ്ടെത്തിയിരുന്നു. ഒാഫീസിൽ നിന്ന് പിടിച്ചെടുത്ത ലാപ്പ്ടോപ്പിൽ അന്ന്ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായി നടത്തിയ ഇടപാടിെൻറ വിവരങ്ങൾ സി.ബി.െഎക്ക് ലഭിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണമിടപാടിൽ പുറത്തുവരുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.
നോട്ട് പിൻവലിക്കൽ ഗൗരവതരമായ പ്രശ്നമാണെന്നും കേന്ദ്രസർക്കാറിെൻറ തീരുമാനം ജനങ്ങളെ ഭിക്ഷക്കാരാക്കിയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു.
നോട്ട് സാധുവാക്കൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയല്ല, മറിച്ച് നിലവിലെ സാഹ്യചര്യങ്ങൾ മെച്ചപ്പെടുത്താൻ തക്കതായ നടപടികളെടുക്കണമെന്ന് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് ഇടതുനേതാക്കൾ പ്രതികരിച്ചത്.
ബുധനാഴ്ച ത്രിണമുൽ നേതാക്കളുടെ നേതൃത്വത്തിൽ പ്രതിപക്ഷം രാഷ്ട്രപതിയെ കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.