'എല്ലാ ഇന്ത്യക്കാർക്കും വാക്​സിൻ ലഭ്യമാക്കും, വിതരണത്തിന്​ വിദഗ്​ധ സംഘം' -പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഫലപ്രദമായ കോവിഡ്​ വാക്​സിൻ ലഭ്യമായാൽ എല്ലാ ഇന്ത്യക്കാരിലേക്കും ​വാക്​സിൻ എത്തിക്കുമെന്ന്​​ പ്രധാനമന്ത്രി ​നരേന്ദ്ര​മോദി. വാക്​സിൻ വിതരണം സംബന്ധിച്ച നടപടികൾക്കായി ദേശീയതലത്തിൽ വിദഗ്​ധ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായി ഇക്കണോമിക്​സ്​ ടൈംസിന്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്​ വാക്​സിൻ ലഭ്യമായാൽ ദുർബലർക്കും മുൻനിര പോരാളികൾക്കുമാകും ആദ്യം നൽകുക. ഇതു സംബന്ധിച്ച പട്ടിക വിദഗ്​ധ സംഘം തയാറാക്കി വരുന്നതായും മോദി പറഞ്ഞു.

കണക്കുകളുടെ അടിസ്​ഥാനത്തിൽ കോവിഡ്​ വാക്​സിൻ വിതരണത്തിനായി 28,000 കോൾഡ്​ ചെയിൻ സ്​റ്റോറുകൾ തയാറാക്കും. എല്ലാവരിലേക്കും വാക്​സിൻ എത്തുന്നതിനായി സംസ്​ഥാന, ജില്ല, പ്രാദേശിക തലത്തിൽ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തും. ചിട്ടയോടെയും ഉത്തരവാദിത്തത്തോടെയും മാത്രമേ വാക്​സിൻ വിതരണം നടത്തുവെന്നും മോദി കൂട്ടിച്ചേർത്തു. കോവിഡ്​ വാക്​സിൻ നിർമാണം അവസാനഘട്ടത്തിലെത്തി. പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങളിലേക്ക്​ എങ്ങനെ വാക്​സിൻ എത്തിക്കാമെന്ന്​ വിദഗ്​ധർ നിർദേശം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോളതലത്തിൽ 150ൽ അധികം കോവിഡ്​ വാക്​സിനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലായി നടക്കുന്നുണ്ട്​. ഇന്ത്യയിൽ രണ്ടു വാക്​സിനുകളുടെ പരീക്ഷണം അവസാനഘട്ടത്തിലാണ്​. ഭാരത്​ ബയോടെക്കി​െൻറ കോവാക്​സിനും സിഡസ്​ കാഡിലയുടെ വാക്​സിനും. ഇതുകൂടാതെ ഇന്ത്യയിൽ ഒാക്​സ്​ഫഡി​െൻറയും ആസ്​ട്ര​സെനക്കയുടെയും വാക്​സിൻ പരീക്ഷണവും നടക്കുന്നുണ്ട്​. 

Tags:    
News Summary - PM Modi says all Indians will get covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.