നല്ല ഭരണവും വികസനവും വിജയിച്ചു, ഒരുമിച്ച് നിന്നാൽ ഇനിയും ഉയരങ്ങൾ കീഴടക്കാം; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായതെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

"വികസനം വിജയിച്ചു, നല്ല ഭരണം വിജയിച്ചു. നമ്മൾ ഒരുമിച്ച് നിന്നാൽ ഇനിയും ഉയരങ്ങൾ കീഴടക്കാം. എൻ.ഡി.എയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നേടി തന്ന മഹാരാഷ്ട്രയിലെ എൻ്റെ സഹോദരി സഹോദരന്മാർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്കും സ്ത്രീകൾക്കും ഹൃദയം നിറഞ്ഞ നന്ദി. മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ജയ് മഹാരാഷ്ട്ര", നരേന്ദ്രമോദി കുറിച്ചു.

ഏറ്റവും ഒടുവില്‍ വന്ന കണക്കുകളനുസരിച്ച് സംസ്ഥാനത്ത് മഹായുതി സഖ്യം 233 സീറ്റുകളിലാണ് മുന്നേറുന്നത്. മഹാവികാസ് അഖാഡിയായിരുന്നു മുഖ്യ എതിരാളി. ബി.ജെ.പി ഒറ്റയ്ക്ക് 83 സീറ്റില്‍ വിജയിക്കുകയും 50 സീറ്റുകളില്‍ ലീഡുറപ്പിക്കുകയും ചെയ്തു. ശിവസേന 39 സീറ്റുകള്‍, എന്‍.സി.പി 33 സീറ്റുകള്‍ എന്നിവയിലാണ് വിജയമുറപ്പാക്കിയത്. 288 സീറ്റുകളിലായിരുന്നു മത്സരം. 

Tags:    
News Summary - PM thanks the voters of Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.