ന്യൂഡൽഹി: രാജ്യത്ത് വരാനിക്കുന്ന ഉത്സവകാലത്ത് കോവിഡിനെതിരായ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗൺ അവസാനിച്ചു എന്നാൽ കോറോണ അവസാനിച്ചിട്ടില്ലെന്ന് രാജ്യം എപ്പോഴും ഓർമിക്കണമെന്ന് മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജാഗ്രത കൈവെടിയേണ്ട സമയമല്ലത്. കോവിഡ് കാലം കടന്നു പോയെന്നും അപകടമൊഴിവായെന്നും ആരും ചിന്തിക്കരുത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിെൻറ വിഡിയോകൾ കണ്ടു. ഇതിലൂടെ നിങ്ങളുടെ കുടുംബത്തേയും കുട്ടികളേയുമാണ് അപകടത്തിലാക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോവിഡിനെതിരായ വാക്സിൻ നിർമ്മിക്കാൻ ലോകം മുഴുവൻ പരിശ്രമത്തിലാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞരും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിരവധി വാക്സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ട്. ഇവയിൽ ചിലത് അന്തിമ ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡിൽ ഇന്ത്യ മെച്ചപ്പെട്ട അവസ്ഥയിലാണ്. കോവിഡ് പ്രതിരോധം നമ്മളൊരിക്കലും കൈവിടരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇത് ഏഴാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.