ന്യൂഡൽഹി: യമുനയിൽ ബി.ജെ.പി വിഷം കലക്കുന്നുവെന്ന പരാമർശത്തിൽ കെജ്രിവാളിനെതിരെ കേസെടുത്ത് ഹരിയാന സർക്കാർ. കെജ്രിവാൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിലൂടെ മേഖലയിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സോനിപത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ദുരന്തനിവാരണ ചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കെജ്രിവാളിന്റെ പരാമർശത്തെ ചുറ്റിപ്പറ്റി പുതിയ പോർമുഖം തുറക്കുകയാണ് ബി.ജെ.പി. കെജ്രിവാളിന്റെ പ്രസ്താവന നിരുത്തരവാദിത്തപരമാണെന്ന് പറഞ്ഞ ഹരിയാന മന്ത്രി വിപുൽ ഗോയൽ, സർക്കാർ കെജ്രിവാളിനെ വെറുതെ വിടില്ലെന്നും ബുധനാഴ്ച പറഞ്ഞിരുന്നു.
അതേസമയം, ഡൽഹിയിലെ പല്ല ഗ്രാമത്തിൽ യമുന നദിയിൽനിന്ന് വെള്ളം കുടിച്ചായിരുന്നു ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ പ്രതിഷേധം. യമുനയിലെ ജലത്തിന്റെ നിലവാരം ഹരിയാനയിൽ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും സൈനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.