rahul gandhi

കടലിൽ പോകാൻ പൊലീസ്​ അനുവാദം നൽകിയില്ല; രാഹുൽ ഗാന്ധിയുടെ റോഡ്ഷോക്കും​ നിയന്ത്രണം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോൺഗ്രസ്​ നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ്ഷോയുടെ ഭാഗമായ പരിപാടികൾക്ക് ചില സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. നാഗർകോവിൽ, തിങ്കൾചന്ത, തേങ്ങാപട്ടണം എന്നിവിടങ്ങളിലെ പ്രസംഗം പൊലീസ്​ വിലക്കി. നേരത്തേ നിശ്ചയിച്ച പരിപാടി പ്രകാരം തേങ്ങാപട്ടണത്ത് രാഹുൽ ഗാന്ധി കടലിൽ പോകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.

ഇതനുസരിച്ച് പ്രത്യേക ബോട്ടും തയാറാക്കിയിരുന്നു. എന്നാൽ, കടലിൽ പോകാനുള്ള അനുവാദം പൊലീസ്​ നൽകിയില്ല. ഉച്ചഭാഷിണിയിൽ സംസാരിക്കാനും അനുവദിച്ചില്ല. മത്സ്യത്തൊഴിലാളികളുമായി കുശലം പറഞ്ഞ ശേഷം അദ്ദേഹം തിരുവനന്തപു​രത്തേക്ക്​ മടങ്ങി. വഴിയിൽ കുഴിത്തുറയിലും കളിയിക്കാവിളയിലും പ്രസംഗിച്ചു.

Tags:    
News Summary - Police did not allow him to go to sea; Rahul Gandhi's road show is also under control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.