ന്യൂഡൽഹി: വാശിയേറിയ പോരാട്ടം നടന്ന മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിനിടെ നിയമ ലംഘനം നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വാർത്താകുറിപ്പിൽ സമ്മതിച്ചു. 48 വോട്ടിന് ജയിച്ച ശിവസേന സ്ഥാനാർഥിയുടെ ബന്ധു നിയമവിരുദ്ധമായി വോട്ടെണ്ണൽ കേന്ദ്രത്തിൽ കടന്നുവെന്ന കാര്യമാണ് കമീഷൻ സ്ഥിരീകരിച്ചത്. അതേസമയം വോട്ടുയന്ത്രം തുറക്കാൻ ഒ.ടി.പി മൊബൈൽ ഫോണിൽ അയക്കാറില്ലെന്നും ഇലക്ട്രോണിക്കലി സബ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) പ്രകാരമുള്ള പോസ്റ്റൽ ബാലറ്റുകളും കൈകൊണ്ടാണ് എണ്ണാറെന്നും കമീഷൻ വ്യക്തമാക്കി.
ഒന്നുമായും ബന്ധിപ്പിക്കാതെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒന്നാണ് ഇ.വി.എം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സംശയമുണ്ടാക്കിയതിന് പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച മുംബൈയിലെ ‘മിഡ് ഡേ’ പത്രത്തിന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫിസർ നോട്ടീസ് അയക്കുമെന്നും കമീഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. അതേസമയം, സ്ഥാനാർഥിയുടെ ബന്ധുവിനെ പ്രവേശിപ്പിച്ചതും തപാൽ വോട്ടുകൾ എണ്ണിയതിലെ പ്രശ്നങ്ങളും ഉന്നയിച്ച് മുംബൈ ഹൈകോടതിയെ സമീപിക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.