മംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ മത്സരിക്കാൻ താൻ സന്നദ്ധനാണെന്ന് ബിജെപി നേതാവ് പ്രമോദ് മദ്വരാജ്. മണ്ഡലത്തിൽ പര്യടനം നടത്തി ജനങ്ങളുമായി സംവദിച്ചതായി അദ്ദേഹം ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തിൽ ആ വിഭാഗത്തിന്റെ പൂർണ പിന്തുണ തനിക്ക് ലഭിക്കും.ഒന്നാം സിദ്ധാരാമയ്യ മന്ത്രിസഭയിൽ ഫിഷറീസ്-യുവജന മന്ത്രിയായിരുന്നു. 2018ൽ ഉഡുപ്പി മണ്ഡലത്തിൽ ബി.ജെ.പിയുടെ കെ. രഘുപതി ഭട്ടിനോട് 2000 വോട്ടുകൾക്ക് പരാജയപ്പെട്ടതാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് സഖ്യത്തിൽ ജെ.ഡി.എസ് സ്ഥാനാർഥിയായാണ് മത്സരിച്ചത്.
എതിരാളി നിലവിൽ കേന്ദ്രമന്ത്രിയായ ശോഭ കരന്ദ്ലാജെ 7,18,915 വോട്ടുകൾ നേടി വിജയിച്ചു.
പ്രമോദിന് 3,69,317 വോട്ടുകളാണ് ലഭിച്ചത്. 2022 മേയിൽ ബി.ജെ.പിയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.