ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തന്നെ തുടരുമെന്ന് സൂചന

ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തന്നെ തുടരുമെന്ന് സൂചന. ബി.ജെ.പി നിയമസഭാ കക്ഷി നേതാവിനെ വൈകീട്ട് നാലിന് തെരഞ്ഞെടുക്കുമുന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഗവർണർ പി. എസ് ശ്രീധരൻ പിള്ളയെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിക്കും.

മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തന്നെ തുടരുമെന്നാണ് അവസാന നിമിഷവും പുറത്തുവരുന്ന സൂചനകൾ. ബുധനാഴ്ച ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. ഇതിനായി ഇന്ന് ​വൈകുന്നേരം ആറ് മണിക്ക് ഗവർണറെ കാണും. 

Tags:    
News Summary - Pramod Sawant to continue as Goa chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.