ചെന്നൈ: തമിഴ്നാട്ടിൽ വിരുദുനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗർഭിണിക് ക് എച്ച്.ഐ.വി ബാധിച്ചു. സംഭവത്തിൽ മൂന്ന് ലാബ് ടെക്നീഷ്യൻമാരെ സസ്പെൻഡ് ചെയ്തു. സംഭവം വാർത്തയായതോടെ യുവതിക്കും ഭർത്താവിനും നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്ത് സർക്കാർ രംഗത്തെത്തി.
ഡിസംബർ മൂന്നിനാണ് എച്.ഐ.വി ബാധിച്ച യുവാവിൻെറ രക്തം യുവതി സ്വീകരിച്ചത്. രണ്ടു വർഷങ്ങൾക്കുമുമ്പ് രക്തദാനത്തിനായി സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ കണ്ടെത്തിയിരുന്നു. എന്നാൽ ലാബ് ജീവനക്കാർ ഇയാളെ ഇക്കാര്യം അറിയിച്ചില്ല. ഇയാളാകട്ടെ രക്തം ദാനം ചെയ്യുന്നത് തുടർന്നു.
കഴിഞ്ഞ മാസം സർക്കാർ ബ്ലഡ് ബാങ്കിൽ ഇയാൾ രക്തം നൽകി. ഈ രക്തത്തിൽ നിന്നാണ് ഗർഭിണിക്ക് എച്ച്.ഐ.വി ബാധിച്ചത്. പ്രസവത്തിന് ശേഷമേ കുഞ്ഞിന് എച്ച്.ഐ.വി ബാധയുണ്ടോ എന്ന് അറിയാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു. ഗർഭിണിക്കും രക്തം ദാനം ചെയ്ത യുവാവിനും ചികിത്സ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.