ഭഗവത് ഗീത ഉദ്ധരിച്ച് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ യു.പിയിലെ 58 നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാരോട് തങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ വോട്ടിന്റെ ശക്തി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

30 വർഷത്തിന് ശേഷം കോൺഗ്രസ് ഈ സീറ്റുകളിലെല്ലാം ഒറ്റക്ക് മത്സരിക്കുന്നതിൽ അഭിമാനിക്കണമെന്ന് മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകർക്ക് ആശംസകൾ നേർന്ന് കൊണ്ട് പ്രിയങ്ക പറഞ്ഞു.

കുരുക്ഷേത്രയുദ്ധസമയത്ത്, ഫലങ്ങളെക്കുറിച്ച് ആകുലപ്പെടാതെ യുദ്ധം തുടരാൻ അർജുനനെ പ്രേരിപ്പിക്കുന്ന ഭഗവാൻ കൃഷ്ണന്‍റെ ഭഗവദ് ഗീതയിലെ വാക്കുകൾ ഉദ്ധരിച്ച്, നമുക്ക് ജോലി ചെയ്യാൻ അവകാശമുണ്ടെന്നും എന്നാൽ നമ്മുടെ പ്രവർത്തനങ്ങളുടെ ഫലത്തിന് നമുക്ക് അർഹതയില്ലെന്നും പ്രിയങ്ക കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു.

യു.പിയിൽ പടിഞ്ഞാറൻ മേഖലയിലെ 58 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് വോട്ടിങ് ആരംഭിച്ചു.

Tags:    
News Summary - Priyanka Gandhi's Gita Advice In Election Pep Talk To Congress Workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.