ഭവാനി പട്ന( ഒഡിഷ): കാളഹന്ദി ജില്ലയിലെ എയ്ഡ്സ് രോഗികളായ കുട്ടികൾക്കുള്ള അഭയ കേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി .
ജില്ല ഭരണകൂടം, പൊലീസ്, ശിശു സംരക്ഷണ സമിതി, ജില്ല ശിശു സംരക്ഷണ കേന്ദ്രം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇവിടെ എയ്ഡ്സ് ബാധിതയായ എട്ടുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അന്വേഷണം തുടങ്ങിയത്. 2016 മാർച്ച് മുതൽ അഭയകേന്ദ്രത്തിലാണ് ബാലിക കഴിഞ്ഞിരുന്നത്. സൂപ്രണ്ട് സരോജ് ദാസ് പീഡിപ്പിച്ചുവെന്നായിരുന്നു ബലാംഗിർ സ്വദേശിനിയായ ബാലികയുടെ മാതാവ് ആരോപിച്ചത്. എന്നാൽ, മാതാവിൽനിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് ശിശുസംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
അതേസമയം, ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സൂപ്രണ്ട് അന്വേഷണം നടത്തുന്ന സമിതിക്ക് മൊഴിനൽകി. വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സമിതി അഭയകേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.