ന്യൂഡൽഹി: മുസ്ലിം, ദലിത് സമൂഹങ്ങളോട് അടുപ്പവും ഉൗഷ്മളതയും ഉറപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത് പ്രതിമാസ പ്രഭാഷണം. പ്രവാചകൻ മുഹമ്മദിെൻറയും ഗൗതമ ബുദ്ധെൻറയും സംഭാവനകളെ രാജ്യം ഒാർക്കണമെന്നും പിന്തുടരണമെന്നും ഞായറാഴ്ച രാജ്യത്തോടായി നടത്തിയ പ്രഭാഷണത്തിൽ മോദി ആവശ്യപ്പെട്ടു. ‘മുഹമ്മദിെൻറ ജീവിതം മുന്നോട്ടുവെച്ച സമത്വത്തിെൻറയും സൗഹൃദത്തിെൻറയും പാത പിൻപറ്റൽ നമ്മുടെ ബാധ്യതയാണ്.ജ്ഞാനത്തിലും സഹാനുഭൂതിയിലുമാണ് പ്രവാചകൻ വിശ്വസിച്ചത്. അഹന്തയുടെ കണിക പോലും അദ്ദേഹം ജീവിതത്തോട് അടുപ്പിച്ചില്ല.
ആവശ്യം കഴിഞ്ഞുള്ളതെല്ലാം ആവശ്യക്കാരന് ദാനം നൽകണമെന്നും ആവശ്യപ്പെട്ടു. ഇസ്ലാമിലെ ഏറ്റവും മികച്ചത് ഏതെന്ന ചോദ്യത്തിന് പാവപ്പെട്ടവർക്കും ആവശ്യക്കാരനും ഭക്ഷണം നൽകലും അറിയുന്നവനെന്നും അല്ലാത്തവനെന്നും വ്യത്യാസമില്ലാതെ അഭിമുഖീകരിക്കുന്ന എല്ലാവരോടും സൗഹൃദത്തോടെ പെരുമാറലുമാണെന്ന് മുഹമ്മദ് പഠിപ്പിച്ചു’ -പ്രധാനമന്ത്രി ഒാർമിപ്പിച്ചു. അടുത്തെത്തിയ റമദാൻ മാസത്തിൽ വിശ്വാസികൾക്ക് നൻമ നേരുന്നുവെന്നും പ്രവാചകെൻറ സമാധാന സന്ദേശം പ്രചോദനമായി സ്വാംശീകരിക്കാനുള്ള അവസരമാകെട്ടയെന്നും അദ്ദേഹം ആശംസിച്ചു.
ബുദ്ധ പൂർണിമ സവിശേഷ ദിനമായി വാഴ്ത്തിയ പ്രധാനമന്ത്രി, ഇന്ത്യ ബുദ്ധെൻറ ജന്മനാടായതിൽ ഇന്ത്യക്കാർ അഭിമാനം കൊള്ളണമെന്നും ആവശ്യപ്പെട്ടു. സഹാനുഭൂതി, സേവനം, സമർപ്പണം എന്നിവ നൽകുന്ന ശക്തിയുടെ പര്യായമായിരുന്നു ബുദ്ധനെന്നും േലാകം മുഴുക്കെ ദശലക്ഷങ്ങളെ അദ്ദേഹം പ്രേചാദിപ്പിച്ചുവെന്നും പ്രസംഗം അനുസ്മരിച്ചു.
ബി.ആർ. അംബേദ്കറുടെ ജീവിതത്തെ ബുദ്ധെൻറ അധ്യാപനങ്ങളുമായി ചേർത്തുപറയാനും മോദി അവസരമുപയോഗിച്ചു. ‘സമത്വം, സമാധാനം, സഹവർത്തിത്വം, സാഹോദര്യം എന്നിവയുടെ ഉറവിടമായിരുന്നു ബുദ്ധൻ. ലോകം ഇന്ന് കാതോർക്കുന്നതും ഇൗ വാക്കുകൾക്കാണ്. അംബേദ്കറുടെ സാമൂഹിക ദർശനങ്ങളുടെ ഉറവിടമായതും ബുദ്ധനായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.