ജയലളിതയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് പെരുമാറ്റച്ചട്ട ലംഘനമെന്ന് വിമർശനം

ചെന്നൈ: ജയലളിതയുടെ ആശുപത്രി വാസത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട ദിനകരൻ പക്ഷത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം. വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് ദിനകരൻ പക്ഷം വിഡിയോ പുറത്തുവിട്ടതെന്ന് ഡി.എം.കെ. എം.പി ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. ജയലളിത തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി അറിയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഈ സമയത്ത് വിഡിയോ പുറത്തുവിട്ടത് ശരിയായില്ല എന്നും ഇളങ്കോവൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാൽ ഇലക്ഷൻ കമീഷൻ വിഡിയോ പുറത്തുവിട്ട വെട്രിവേലിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.ജയകുമാർ പറഞ്ഞു. എന്തുകൊണ്ടാണ് തെരഞ്ഞടുപ്പിന് തലേ ദിവസം വിഡിയോ പുറത്തുവിട്ടത്. ബോധപൂർവമാണ് നടപടിയെന്നും ഡി.ജയകുമാർ ചോദിച്ചു.
 

Tags:    
News Summary - Protest against video of J Jayalalitha-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.