മുംബൈ: ഫലസ്തീൻ വിഷയത്തിൽ കാമ്പസിൽ സെമിനാർ സംഘടിപ്പിച്ച പ്രഫസർക്കും മുഖ്യപ്രഭാഷകനുമെതിരെ നടപടി ആവശ്യപ്പെട്ട് ബോംബെ ഐ.ഐ.ടിയിൽ വിദ്യാർഥികളുടെ പ്രതിഷേധം. സാമൂഹ്യശാസ്ത്ര, ഹ്യുമാനിറ്റീസ് പ്രഫസർ ശർമിഷ്ഠ ഷാ, ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരൻ സുധാൻവ ദേശ്പാണ്ഡെ എന്നിവർക്കെതിരെ വിവേക് വിചാർ മഞ്ചിൽപെട്ട വിദ്യാർഥികളാണ് ശനിയാഴ്ച സമരം ചെയ്തത്. ഇരുവർക്കുമെതിരെ ഇവർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
അക്കാദമിക് പഠനത്തിന്റെ ഭാഗമായാണ് തിങ്കളാഴ്ച കാമ്പസിൽ സെമിനാർ സംഘടിപ്പിച്ചത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചു, സകറിയ സുബൈദി അടക്കമുള്ള ഫലസ്തീനിയൻ പോരാളികളെ ദേശ്പാണ്ഡെ മഹത്വവത്കരിച്ചു, 2015 ൽ സകറിയയെ നേരിൽ കണ്ടതായി ദേശ്പാണ്ഡെ സമ്മതിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങൾ. സെമിനാർ സംഘടിപ്പിച്ച പ്രഫ. ശർമിഷ്ഠ ഷായെ പുറത്താക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.