ചെന്നൈ: പുതുച്ചേരിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുന്നതിനെതിരെ മതേതര കക്ഷികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് ആർ. ശിവ, മുൻ മുഖ്യമന്ത്രി വി. നാരായണസാമി ഉൾപ്പെടെ ആയിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ് -ബി.ജെ.പി സഖ്യമാണ് അധികാരത്തിലുള്ളത്. സംസ്ഥാനത്ത്, സുപ്രീംകോടതി ശരിവെച്ച 10 ശതമാനം സംവരണം നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി അരങ്ങേറിയത്.
പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ ജോലികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നടപ്പാക്കരുതെന്നും എല്ലാ സർക്കാർ ജോലികളും പുതുച്ചേരിയിലെ യുവാക്കൾക്കുമാത്രം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെയുടെ നേതൃത്വത്തിൽ മതേതര പുരോഗമന പാർട്ടികളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധ സമരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.