പുതുച്ചേരിയിൽ തമിഴിൽ എം.ബി.ബി.എസ് വിദ്യാഭ്യാസം നൽകുന്ന മെഡിക്കൽ കോളജ് ആരംഭിക്കും: ഗവർണർ

പുതുച്ചേരി: പുതുച്ചേരിയിൽ എം.ബി.ബി.എസ് വിദ്യാഭ്യാസം തമിഴിൽ ലഭ്യമാക്കുന്ന മെഡിക്കൽ കോളജ് ആരംഭിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സുന്ദരരാജൻ. പുതുച്ചേരിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി രംഗസ്വാമിയുമായി ചർച്ച ചെയ്യുമെന്നും പാഠപുസ്തകങ്ങൾ പരിഭാഷപ്പെടുത്താൻ കമ്മിറ്റി രൂപീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒരു ഭാഷയും അടിച്ചേൽപ്പിക്കുന്നില്ലെന്നും മാതൃഭാഷയിലുള്ള പ്രൊഫഷണൽ കോളജുകൾ വിദ്യാർത്ഥികൾക്ക് അറിവ് നേടാൻ സഹായിക്കുമെന്നും പുതുച്ചേരി ഗവർണർ കൂട്ടിച്ചേർത്തു.  

Tags:    
News Summary - Puducherry to have medical college offering MBBS course in Tamil: Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.