പുലിറ്റ്സർ ജേതാവിനെ വിമാനതാവളത്തിൽ തടഞ്ഞു; കശ്മീരി ഫോട്ടോ ജേണലിസ്റ്റിന്റെ യാത്ര മുടങ്ങുന്നത് രണ്ടാം തവണ

കശ്മീരിൽ നിന്നുള്ള പുലിറ്റ്സർ പുരസ്കാര ജേതാവ് സന്ന ഇർഷാദ് മാട്ടൂവിനെ ഡൽഹി വിമാനതാവളത്തിൽ തടഞ്ഞു. പുരസ്കാരം സ്വീകരിക്കാൻ ന്യൂയോർക്കിലേക്ക് പോകുകയായിരുന്നു അവർ. കാരണം എന്താണെന്ന് പറയാതെയാണ് ഇമിഗ്രേഷൻ അധികൃതർ സന്നയുടെ യാത്ര മുടക്കിയത്.

'പുലിറ്റ്സർ പുരസ്കാരം സ്വീകരിക്കാൻ ന്യൂയോർക്കിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. സാധുവായ അമേരിക്കൻ വിസയും ടിക്കറ്റും ഉണ്ടായിട്ടും കാരണം പറയാതെ ഇമിഗ്രേഷൻ അധികൃതർ ഡൽഹി വിമാനതാവളത്തിൽ എന്നെ തടഞ്ഞു' -സന്ന ഇർഷാദ് മാട്ടു ട്വീറ്റ് ചെയ്തു.

കോവിഡിന്റെ രണ്ടാം തരംഗം ഫോട്ടോകളിലൂടെ പകർത്തിയ സന്നയെ കഴിഞ്ഞ ഏപ്രിൽ 9 നാണ് പുലിറ്റ്സർ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്. റോയിട്ടേർസിന് വേണ്ടി പ്രവർത്തിക്കുന്ന ഫോട്ടോ ജേർണലിസ്റ്റ്ാണ് സന്ന.

കഴിഞ്ഞ ജൂലൈയിൽ പാരിസിലേക്കുള്ള സന്നയുടെ യാത്രയും തടഞ്ഞിരുന്നു. അന്ന് തടഞ്ഞതിന്റെ കാരണവും ഉദ്യോഗസ്ഥരോ സർക്കാരോ ഇതുവരെ വിശദീകരിച്ചിട്ടില്ല. 

Tags:    
News Summary - Pulitzer winning Kashmiri stopped from flying to New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.