ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിലെ പ്രതികളെ തേടി ദേശീയ അന്വേഷ ണ ഏജൻസി (എൻ.ഐ.എ) നടത്തിയ അന്വേഷണം വഴിമുട്ടി. 40 ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തി ന് വർഷമൊന്നു തികയുേമ്പാൾ ഇരുട്ടിൽ തപ്പുകയാണ് എൻ.ഐ.എ. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് കരുതുന്ന അഞ്ച് ഭീകരരും കൊല്ലപ്പെെട്ടന്നാണ് ഔദ്യോഗിക വിശദീകരണം.
ഭീകരസംഘടനയെ തിരിച്ചറിഞ്ഞെങ്കിലും തെളിവ് കിട്ടിയിട്ടില്ല. ‘യഥാർഥത്തിൽ ഞങ്ങൾ ഇരുട്ടിലാണ്’-അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണത്തിൽ ചാവേറായ ആദിൽ അഹ്മദ് ദർ ഉപയോഗിച്ച കാർ ആരുടേതെന്ന് കണ്ടെത്തുകയായിരുന്നു ആദ്യ വെല്ലുവിളി. ചിതറിയ ഭാഗങ്ങളിൽനിന്ന് കാറിെൻറ സീരിയൽ നമ്പർ കണ്ടെത്തി. അതോടെ, ഉടമസ്ഥരെ കണ്ടെത്താൻ വൈകിയില്ല. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹരയിലുള്ള സജ്ജാദ് ഭട്ട് ആയിരുന്നു അവസാന ഉടമ. എന്നാൽ, ഫെബ്രുവരി 14ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് കാണാതായ ഇയാൾ പിന്നീട് ജയ്ശെ മുഹമ്മദ് സംഘത്തിൽ എത്തുകയായിരുന്നു. കഴിഞ്ഞ ജൂണിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു.
ആദിൽ അഹ്മദ് ദർ ആണ് ചാവേറെന്ന് ഡി.എൻ.എ പരിശോധനയിലൂടെയാണ് തെളിവുണ്ടാക്കിയത്. സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മുദസിർ അഹ്മദ് ഖാൻ, ഖരി മുഫ്തി യാസിർ, കംറാൻ എന്നിവരും പലപ്പോഴായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജയ്ശെ മുഹമ്മദ് വക്താവ് മുഹമ്മദ് ഹസൻ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് നടത്തിയ വിഡിയോ പരിശോധിച്ചപ്പോൾ അത് പാകിസ്താനിലെ കമ്പ്യൂട്ടർ വിലാസത്തിൽനിന്നായിരുന്നുവെന്ന് കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്വേഷണത്തിനിടെ രാജ്യത്ത് മറ്റൊരു ആക്രമണത്തിന് തയാറെടുക്കുന്ന ജയ്ശ് സംഘത്തെപ്പറ്റി വിവരം ലഭിച്ചത് ഞെട്ടിച്ചെന്നും ആ സംഘത്തെ പിന്നീട് ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പുൽവാമ ഭീകരാക്രമണ കേസിെൻറ കുറ്റപത്രത്തിൽ എട്ടു പേരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.