നോയ്​ഡയിൽ വീണ്ടും വംശീയാക്രമണം; കെനിയൻ വനിതയെ വാഹനത്തിൽനിന്നും വലിച്ചു പുറത്തിട്ടു 

ഗ്രേറ്റർ നോയ്ഡ:  യു.പിയിെല  നോയ്ഡയിൽ വീണ്ടും  കറുത്തവർഗക്കാർക്കുനേരെ വംശീയാക്രമണം. ആഫ്രിക്കൻ വിദ്യാർഥികൾക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കെനിയൻ വനിതയെ  ഒാല ടാക്സിയിൽനിന്നും പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് തനിക്കുനേരെ അജ്ഞാത സംഘം ആക്രമണം നടത്തിയതെന്ന്  യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒാടുന്ന ടാക്സി തടഞ്ഞുനിർത്തിയായിരുന്നു ആക്രമണമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭിനന്ദനൻ പറഞ്ഞു. കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് ആശുപത്രി വിട്ടു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. 

നേരത്തെ ആഫ്രിക്കൻ വിദ്യാർഥികളെ ആക്രമിച്ച കേസിൽ അഞ്ചു പേെര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ആഫ്രിക്കൻ വംശജരുടെ സുരക്ഷ സംബന്ധിച്ച് കടുത്ത ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പുതിയ ആക്രമണം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ആഫ്രിക്കൻ വിദ്യാർഥി തന്നെ സമീപിച്ചതിനെ തുടർന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പ്രശ്നം ചർച്ച ചെയ്തിരുന്നു.

അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് മനീഷ് എന്ന 12ാം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ഏതാനും കറുത്ത വർഗക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നു. തെളിവില്ലാത്തതിനാൽ ഇവരെ  വിട്ടയച്ചതിനെ തുടർന്ന് നോയ്ഡ നിവാസികൾ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമാവുകയും റോഡിൽ കണ്ട നൈജീരിയൻ വിദ്യാർഥികളെ ആക്രമിക്കുകയുമായിരുന്നു.  പൊലീസ് എത്തിയാണ് ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത് . തുടർന്നാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Race attacks: Kenyan woman dragged from cab, beaten by locals in Greater Noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.