ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രതിരോധ മന്ത്രാലയത ്തെ ഇരുട്ടിൽ നിർത്തി പ്രധാനമന്ത്രിയുടെ ഒാഫിസ് നേരിട്ടു നടത്തിയതിെൻറ ഫയൽ രേഖക ൾ പാർലമെൻറിനെ ഇളക്കിമറിച്ചു. വിലനിർണയം, വ്യവസ്ഥ ഇളവുകൾ, സ്വകാര്യ പങ്കാളിത്തം എ ന്നിവയിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതിെൻറ തെളിവാണ് പുതിയ രേഖകളെന്ന് ആേ രാപിച്ച പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചു. എന്നാൽ, സർക്കാർ ഇക്കാര്യം നിഷേധിച്ചു .
റഫാൽ ഇടപാടിെൻറ ഒൗപചാരിക ചർച്ചകൾക്ക് കീഴ്വഴക്കമനുസരിച്ച് പ്രതിരോധ മ ന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അവരുടെ ചർച്ച ഒരു വഴിക്ക് നടക്കുേമ്പ ാൾ മറുവഴിക്ക് പ്രധാനമന്ത്രിയുടെ ഒാഫിസ് ഫ്രഞ്ച് സർക്കാറുമായി ചർച്ച നടത്തി.
അ തേക്കുറിച്ച് പ്രതിരോധ മന്ത്രാലയം അറിഞ്ഞതാകെട്ട, ഫ്രാൻസിൽനിന്ന്. ഇതിനെതിരെ അന് നത്തെ പ്രതിരോധമന്ത്രി മനോഹർ പരീകർക്ക് പ്രതിരോധ സെക്രട്ടറി കൈമാറിയ കത്ത് പുറ ത്തായതാണ് ഇപ്പോൾ റഫാൽ വിവാദത്തിൽ വഴിത്തിരിവായത്. റഫാൽ കരാറിലെ ബാങ്ക് ഗാരൻറി, ആ ർബിട്രേഷൻ വ്യവസ്ഥകൾ വ്യോമസേനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായവിധം മാറിപ്പ ോകാൻ ഇടവരുത്തുന്ന സമാന്തര ചർച്ചയാണ് നടക്കുന്നതെന്ന സൂചന നൽകുന്നതാണ് പ്രതിരോധ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥർ മനോഹർ പരീകർക്ക് നൽകിയ കത്ത്. പ്രതിരോധ മന്ത്രാലയത്തിെൻറ ഏഴംഗ സമിതിയാണ് റഫാൽ ചർച്ച നടത്തിയതെന്ന് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ ഒാഫിസ് നടത്തിയ ചർച്ചകൾ സുപ്രീംകോടതിയിൽനിന്ന് മറച്ചുവെച്ചുവെന്നാണ് ഫയൽ രേഖകൾ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. റഫാൽ ഇടപാടിെൻറ കാര്യത്തിൽ പ്രതിരോധ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഒാഫിസുമായി നടന്ന ഏറ്റുമുട്ടൽ വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവന്നത് ലോക്സഭ തെരഞ്ഞെടുപ്പുവേളയിൽ സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി. പാർലമെൻറിെൻറ സംയുക്ത സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഇടപാടിലുള്ള പ്രത്യേക താൽപര്യമാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.
എന്നാൽ, ‘ചത്ത കുതിര’യെയാണ് പ്രതിപക്ഷം എഴുന്നള്ളിക്കുന്നതെന്നായിരുന്നു പാർലമെൻറിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തിയത്. കരാറിെൻറ പുരോഗതി പ്രധാനമന്ത്രിയുടെ ഒാഫിസ് അന്വേഷിക്കുന്നത് അവിഹിത ഇടപെടലായി വ്യാഖ്യാനിക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാണ്. അമിത പ്രതികരണത്തിനു പകരം ശാന്തമായിരിക്കണം. മനോഹർ പരീകർ അന്ന് ഫയലിൽ മറുപടി എഴുതിയിട്ടുണ്ട് -നിർമല വിശദീകരിച്ചു.
വ്യവസ്ഥകൾ ദുർബലമായെന്ന് രേഖ
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനായി ഫ്രഞ്ച് സർക്കാറുമായി ഒൗപചാരിക ചർച്ചക്ക് നിയോഗിച്ച പ്രതിരോധ മന്ത്രാലയ സംഘത്തെ പ്രധാനമന്ത്രിയുടെ ഒാഫിസ് അവഗണിച്ച്, ചർച്ച മറ്റൊരു വഴിക്ക് മുന്നോട്ടുനീക്കി. ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്ന കത്ത് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീകർക്ക് കൈമാറിയിരുന്നുവെന്നും വെളിപ്പെടുത്തൽ.
പ്രതിരോധ മന്ത്രാലയത്തിലെ ഇതുസംബന്ധിച്ച ആഭ്യന്തര ഫയൽ വിശദാംശങ്ങൾ ‘ദ ഹിന്ദു’വാണ് പുറത്തുവിട്ടത്. ഇത് റഫാൽ വിവാദത്തിൽ പുതിയ വഴിത്തിരിവായി. ഫ്രഞ്ച് സർക്കാറുമായി പ്രധാനമന്ത്രിയുടെ ഒാഫിസ് ‘സമാന്തര ചർച്ച’ നടത്തുന്നതിൽ പ്രതിരോധ മന്ത്രാലയം കടുത്ത എതിർപ്പ് രേഖപ്പെടുത്തിയതായി ഫയൽ വ്യക്തമാക്കി.
വിഷയം പ്രതിരോധ സെക്രട്ടറി പ്രത്യേക കുറിപ്പുവഴി 2015 നവംബർ 24നാണ് മനോഹർ പരീകറിനെ അറിയിച്ചത്. പോർവിമാന ഇടപാടിൽ പ്രതിരോധ മന്ത്രാലയത്തിെൻറയും ഇന്ത്യൻ ചർച്ചാസംഘത്തിെൻറയും വിലപേശൽശേഷി ഇൗ സമാന്തര നീക്കം ദുർബലപ്പെടുത്തിയെന്നും ഫയലിലുണ്ട്. വ്യോമസേന ഉപമേധാവിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് റഫാൽ ചർച്ച നടത്തിയതെന്ന് 2018 ഒക്ടോബറിൽ മോദിസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ ഒാഫിസാണ് യഥാർഥത്തിൽ കാര്യങ്ങൾ മുന്നോട്ടുനീക്കിയതെന്നാണ് ഫയൽ വഴി തെളിയുന്നത്.
പ്രധാനമന്ത്രിയുടെ ഒാഫിസ് സമാന്തര ചർച്ച നടത്തുന്ന കാര്യം 2015 ഒക്ടോബർ 23ന് ഫ്രഞ്ച് സംഘത്തിെൻറ തലവൻ ജനറൽ സ്റ്റീഫൻ റബിെൻറ കത്തിൽനിന്നാണ് പ്രതിരോധ മന്ത്രാലയം അറിഞ്ഞത്. പ്രധാനമന്ത്രിയുടെ ഒാഫിസിലെ ജോ. സെക്രട്ടറി ജാവേദ് അഷ്റഫ് ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ നയതന്ത്ര ഉപദേശകൻ ലൂയി വസിയുമായി ഫോണിൽ സംസാരിച്ചതിെൻറ വിശദാംശങ്ങളും അതിൽ പറഞ്ഞിരുന്നു. പ്രതിരോധ മന്ത്രാലയമാണ് ഇൗ കത്ത് പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ ശ്രദ്ധയിൽ കൊണ്ടുവന്നത്.
പ്രതിരോധ വകുപ്പ് െസക്രട്ടറി വകുപ്പുമന്ത്രിക്ക് കൈമാറിയ ഫയലിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്:
പ്രതിരോധ മന്ത്രാലയം രൂപവത്കരിച്ച ഇന്ത്യൻ ചർച്ചാസംഘം ഫ്രാൻസുമായി ഒൗപചാരിക ചർച്ച നടത്തുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ ജോയൻറ് സെക്രട്ടറിയും ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ നയതന്ത്ര ഉപദേശകനും ചർച്ചചെയ്യുന്നത് സമാന്തര ഏർപ്പാടാണ്. അത്തരം സമാന്തര ചർച്ച ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായേക്കാം. ആ ചർച്ച ഫ്രാൻസിെൻറ നേട്ടത്തിന് ഉപയോഗിച്ചേക്കാം.
ഇന്ത്യൻ സംഘത്തിെൻറ ഭാഗമല്ലാത്ത പ്രധാനമന്ത്രി കാര്യാലയത്തിെൻറ ഉദ്യോഗസ്ഥർ ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി സമാന്തര ചർച്ചകൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കണം. പ്രതിരോധ മന്ത്രാലയം നടത്തുന്ന ചർച്ചകളുടെ ഫലപ്രാപ്തിയിൽ പ്രധാനമന്ത്രി കാര്യാലയത്തിന് വിശ്വാസം പോരെങ്കിൽ, പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ നേതൃത്വത്തിൽ ഉചിതമായ തലത്തിൽ ചർച്ച നടത്താൻ പാകത്തിൽ റഫാൽ ചർച്ചയുടെ നടപടിക്രമം പുതുക്കണം.
പ്രധാനമന്ത്രിയുടെ ഒാഫിസ് നടത്തുന്ന ഇത്തരം ചർച്ചകൾ ആശാസ്യമല്ല. ചർച്ചകളിലെ നമ്മുടെ നിലപാടിനെ ഗുരുതരമായി അവമതിക്കുന്നതാണിത്. പ്രതിരോധ മന്ത്രാലയവും ചർച്ചാസംഘവും എടുത്ത നിലപാടിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രതിരോധമന്ത്രി വിഷയം പരിശോധിക്കണം.
പ്രധാനമന്ത്രി കാര്യാലയ ജോയൻറ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയുടെ പേരിൽ ബാങ്ക് ഗാരൻറി, െലറ്റർ ഒാഫ് കംഫർട്ട് എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ദുർബലപ്പെടാവുന്ന സ്ഥിതിയുണ്ട്. ബാങ്ക് ഗാരൻറിയോ സർക്കാർ ഗാരൻറിയോ വേണമെന്ന നിലപാടാണ് ഇന്ത്യൻ ചർച്ചാസംഘം മുന്നോട്ടുവെച്ചത്. ആർബിട്രേഷൻ വ്യവസ്ഥയും ദുർബലപ്പെേട്ടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.