റഫാൽ കരാറും ഇ.മെയിൽ സന്ദേശവും തമ്മിൽ ബന്ധമില്ലെന്ന് റിലയൻസ്

ന്യൂഡൽഹി: റഫാൽ കരാറിൽ പ്രധാനമന്ത്രി ഒപ്പുവെക്കുന്നതിന്​ 10 ദിവസം മുമ്പ്​ തന്നെ​ അനിൽ അംബാനിക്ക്​ ഇടപാടിനെ കു റിച്ച്​ അറിയാമായിരുന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി റിലയൻസ് ഡിഫ ൻസ് രംഗത്ത്. റഫാൽ കരാറിന് 10 ദിവസം മുമ്പ് എയർ ബസ്​ അധികൃതർക്ക് അയച്ചത് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട ഇ.മെയിൽ സന ്ദേശമാണെന്ന് റിലയൻസ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

റഫാൽ വിമാന ഇടപാടും ഇ.മെയിൽ സന്ദേശവും തമ്മിൽ യാതൊരു ബന്ധവുമില്ല. എയർബസ് ഹെലികോപ്റ്ററും റിലയൻസും തമ്മിലുള്ള ധാരണ സംബന്ധിച്ച ചർച്ചകളാണ് നടന്നിരുന്നത്. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായുള്ള സിവിൽ, ഡിഫൻസ് ഹെലികോപ്റ്റർ പദ്ധതി‍യെ കുറിച്ചുള്ള ഇമെയിൽ സന്ദേശമാണ് കൈമാറിയിരുന്നതെന്നും റിലയൻസ് ഡിഫന്‍സ് പറയുന്നു.

അനിൽ അംബാനിയും എയർ ബസ്​ അധികൃതരും തമ്മിലുള്ള ഇ.മെയിൽ സന്ദേശം രാഹുൽ ഗാന്ധി ഇന്ന് പുറത്തുവിട്ടിരുന്നു. റഫാൽ കരാർ പ്രഖ്യാപിക്കുന്നതിന്​ 10 ദിവസം മുമ്പ്​ അംബാനി ​​​ഫ്രഞ്ച്​ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നുവെന്ന്​​ എയർബസ്​ ഉദ്യോഗസ്ഥരുടെ ഇമെയിൽ സന്ദേശം തെളിയിക്കുന്നു. എയർബസ്​ കമ്പനിയുമായി നടത്തിയ ചർച്ചയിൽ അംബാനി റഫാൽ കരാറിനെ കുറിച്ച്​ സംസാരിച്ചു.

ഇടപാട്​ സംബന്ധിച്ച വിവരങ്ങൾ പ്രതിരോധമന്ത്രിക്കോ വിദേശകാര്യ സെക്രട്ടറിക്കോ അറിവില്ലായിരുന്നു. ഇടപാടിനെ കുറിച്ച്​ പ്രതിരോധ മന്ത്രിയോ കരാറിൽ പങ്കാളിയാകാനിരുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്​സ്​ ലിമിറ്റഡോ അറിയുന്നതിന്​ മുമ്പ്​ അനിൽ അംബാനി അറിഞ്ഞു. ഒൗദ്യോഗിക രഹസ്യ വിവര നിയമം ലംഘിച്ച്​ പ്രധാനമന്ത്രി ഇടപാട്​ വിവരങ്ങൾ ചോർത്തി നൽകി. ക്രിമിനൽ കുറ്റമാണ്​ മോദി ചെയ്​തതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

Tags:    
News Summary - Rafale deal Reliance Defence Rahul Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.