ന്യൂഡൽഹി: റഫാൽ വിമാന ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഒാഫിസ് നടത്തിയ സമാന്തര ചർച്ച സുപ്രീംകോടതിയെ അറിയ ിച്ചില്ലെന്ന് റിപ്പോർട്ട്. യുദ്ധ വിമാനം കൈമാറുന്ന കാര്യത്തിൽ ദസോൾട്ട് കമ്പനി വീഴ്ച വരുത്തില്ലെന്ന് ഫ്രഞ്ച് സ ർക്കാർ ഗ്യാരണ്ടി നൽകിയില്ലെന്ന കാര്യവും കോടതിയെ അറിയിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.
എയർമാർഷൽ സിൻഹയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇടപാട് സംബന്ധിച്ച ചർച്ചകൾ നടത്തിയതെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ, പ്രധാനമന്ത്രിയുടെ ഒാഫിസ് നടത്തിയ സമാന്തര ചർച്ചയിലൂടെ ഫ്രഞ്ച് സർക്കാർ നൽകേണ്ട ഗ്യാരണ്ടി ഒഴിവാക്കപ്പെട്ടു. ഇതാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ എതിർപ്പിന് കാരണമായത്.
പ്രധാനമന്ത്രിയുടെ ഒാഫിസ് നടത്തിയ ചർച്ചകൾ സുപ്രീംകോടതിയിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് ഫയൽ രേഖകൾ വ്യക്തമാക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.