ന്യൂഡൽഹി: റഫാൽ ഇടപാടിൽ മോദി സർക്കാറിന് ക്ലീൻ ചിറ്റ് നൽകിയ വിധി പുനഃപരിേശാധി ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി വിധി പറയാനായി മാറ്റി. മോദി കള്ളനാണെന്ന് സുപ്രീംകോടതിയെ ബന്ധിപ്പിച്ച് പരാമർശിച്ച കേ ാൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയും വിധി പറയാനായി മാറ്റി. പൊതുതെരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ റഫാൽ വിധി വരില്ലെന്ന സൂചന നൽകിയ സുപ്രീംകോടതി കക്ഷികൾക്ക് രേഖാമൂലം കാര്യങ്ങൾ ബോധിപ്പിക്കാൻ രണ്ടാഴ്ചകൂടി അനുവദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും വാദത്തിലിടെപടുകയോ ചോദ്യങ്ങളുന്നയിക്കുകയോ ചെയ്തില്ല. എന്നാൽ, ജസ്റ്റിസ് കെ.എം ജോസഫ് നിരന്തരം ചോദ്യങ്ങൾകൊണ്ട് കേന്ദ്ര സർക്കാറിനെ ഉത്തരം മുട്ടിച്ചു. ഹരജിക്കാർ നേരത്തെ റഫാൽ ഇടപാടിനെതിരെ സമർപ്പിച്ച പരാതിയിൽ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് കെ.എം ജോസഫ് അറ്റോണി ജനറൽ മുകുൽ രോഹതഗിയോട് ചോദിച്ചു. പ്രഥമ ദൃഷ്ട്യാ കേസില്ല എന്നായിരുന്നു മറുപടി.
ഇതിന് മുമ്പുള്ള ഇടപാടുകളെ പോലെ റഫാലിലെ സാേങ്കതികവിദ്യ കൈമാറാത്തത് എന്തുകൊണ്ടാണെന്ന അടുത്ത ചോദ്യത്തിന് ഇടപാടിെൻറ സാേങ്കതികവശം കോടതിക്ക് തീരുമാനിക്കാനാവില്ലെന്ന് എ.ജി മറുപടി നൽകി. രാജ്യത്തിെൻറ പരമാധികാരം കരാറിൽ വിട്ടുവീഴ്ച ചെയ്തത് എന്തിനാണെന്ന് ജസ്റ്റിസ് ജോസഫ് ചോദിച്ചപ്പോൾ വിധി സർക്കാറുകൾ തമ്മിലുള്ള ഉടമ്പടികളിൽ അങ്ങനെയാകാം എന്നായിരുന്നു പ്രതികരണം.
രണ്ട് കാരണം കൊണ്ട് സുപ്രീംകോടതി നിലവിലുള്ള വിധി പുനഃപരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ഒന്നാമതായി സർക്കാറിന് ക്ലീൻ ചിറ്റ് നൽകിയ ഡിസംബർ 14ലെ വിധിയിൽ സുപ്രീംകോാടതി റഫാൽ കരാർ റദ്ദാക്കാൻ ഹരജിക്കാർ ആവശ്യപ്പെട്ടു എന്നുപറഞ്ഞത് തെറ്റാണ്. ഇടപാടിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്. രണ്ടാമതായി സർക്കാർ സമർപ്പിച്ച തെറ്റായതും അപൂർണമായതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിധിയിലെ ഒാേരാ തെറ്റും സർക്കാർ വരുത്തിവെച്ചതായതിനാൽ അതിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അരുൺ ഷൂരി വാദിച്ചു.
‘ചൗക്കീദാർ ചോർഹെ എന്ന് സുപ്രീംകോടതി കണ്ടെത്തി’യെന്ന് പ്രസംഗിച്ച രാഹുലിനെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സമർപ്പിച്ച ഹരജിയിൽ രാഹുലിന് തടവോ താക്കീതോ പോലുള്ള ശിക്ഷ നൽകണമെന്ന് ബി.ജെ.പി അഭിഭാഷകൻ മുകുൽ രോഹത്ഗി വാദിച്ചപ്പോൾ മാപ്പു പറഞ്ഞ സ്ഥിതിക്ക് ഹരജി തള്ളിക്കളയണമെന്ന് കോൺഗ്രസ് അഭിഭാഷകൻ അഭിഷേക് മനു സിങ്വി വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.