ഷിംല: ഹിമാചൽ പ്രദേശിലെ ധർമശാലയിൽ നടക്കുന്ന യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകനും കായികതാരവുമായ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയ അറിയിച്ചു. ദ്രാവിഡിന്റെ സാന്നിധ്യം യുവാക്കൾക്ക് വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്താനും മുന്നേറാനുമുള്ള സന്ദേശം നൽകുമെന്ന് നെഹ്‌റിയ പറഞ്ഞു. മെയ് 12 മുതൽ 15 വരെ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 139 പ്രതിനിധികൾ പങ്കെടുക്കും.
രാഹുൽ ദ്രാവിഡിനെ കൂടാതെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, മുഖ്യമന്ത്രി ജയ് റാം താക്കൂർ, മറ്റ് പാർട്ടി ഭാരവാഹികൾ, കേന്ദ്രമന്ത്രിമാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് വിശാൽ നെഹ്‌റിയ പറഞ്ഞു.
ഈ വർഷം നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സമ്മേളനം നടക്കുന്നത്. 2017ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലേറിയിരുന്നു. കോൺഗ്രസിന് 21ഉം മറ്റുള്ളവർക്ക് മൂന്ന് സീറ്റുകളുമാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.