പണമെല്ലാം അംബാനിക്ക്; കർഷകർക്ക് കിട്ടുന്നത് ശൂന്യമായ പ്രസംഗങ്ങൾ -രാഹുൽ VIDEO

ന്യൂഡൽഹി: മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക മാർച്ചിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഇരുവരും കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാറിനെതിരെ കടന്നാക്രമിച്ചത്. ഇന്ത്യ ഇപ്പോൾ പ്രധാനമായും രണ്ട് വെല്ലുവിളികളാണ് നേരിടുന്നത്. രാജ്യത്തെ കർഷകരുടെ ഇരുണ്ടഭാവിയും ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മയും. 15 വ്യവസായികളുടെ കടബാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിതള്ളി. ഇത് കർഷകരോടും ചെയ്യേണ്ടതുണ്ട്. കർഷകരുടെ പണമെല്ലാം അനിൽ അംബാനിയുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ശൂന്യമായ പ്രസംഗം മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത് -രാഹുൽ വ്യക്തമാക്കി.


കർഷകർക്കുള്ള സർക്കാറിന്‍റെ ബീമാ യോജന പദ്ധതി ഒരു തട്ടിപ്പാണ്. കർഷകരുടെ അക്കൗണ്ടുകളിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപയാണ് എടുത്തത്. കൃഷി നശിച്ചാൽ വ്യവസ്ഥകൾ ഉയർത്തിക്കാട്ടുകയാണ്. ഇത് ബീമാ യോജനയല്ല, ബി.ജെ.പിയുടെ ഡാക്കോ യോജന (കൊള്ളപ്പലിശ സ്കീം) ആണ് എന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. മോദിയുടെ ഭരണത്തിൻ കീഴിൽ കാർഷിക വളർച്ചാനിരക്ക് കുറഞ്ഞതായും കർഷകരുടെ പണമെടുത്ത് ഒരു അപ്പക്കഷണം പോലെ തിരികെ നൽകുന്നുവെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ അഞ്ചു വർഷവും രാം മന്ദിറിൻെറ കാര്യം ബി.ജെ.പി ഉണർത്തുകയാണ്.

ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികളുമായി തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിഷേധക്കാർ


ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, ശരദ് യാദവ് എന്നിവരുൾപ്പെടെയുള്ള 21 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. റാലിയിൽ പങ്കെടുത്ത 35,000 കർഷകരെ പാർലമ​​​​​​​​െൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു സമീപം തടഞ്ഞിരുന്നു. ആന്ധ്രപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ വ്യാഴാഴ്ചയാണ് ഡൽഹിയിലെത്തിയത്.

കർഷക രോഷമിരമ്പി
പാ​ർ​ല​മ​​​െൻറ്​ ല​ക്ഷ്യം വെ​ച്ച്​ പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ക​ർ​ഷ​ക​രോ​ഷം രാ​ജ്യ​ത​ല​സ്​​ഥാ​ന​ത്തെ നി​ശ്ച​ല​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഒ​ന്ന​ട​ങ്കം ജ​ന്ത​ർ​മ​ന്ത​റി​ലെ വേ​ദി​യി​ലെ​ത്തി. രാ​ജ്യ​ത്തെ 207 ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്ക്​ കീ​ഴി​ൽ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ക​ർ​ഷ​ക​ർ​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കൈ​കോ​ർ​ത്ത​​ു. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, സി.​പി.​െ​എ നേ​താ​വ്​ ഡി. ​രാ​ജ, എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ദ്​​ പ​വാ​ർ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വ്​ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല, ലോ​ക്​​താ​​​ന്ത്രി​ക്​ ജ​ന​താ​ദ​ൾ നേ​താ​വ്​ ശ​ര​ദ്​ യാ​ദ​വ്, സ്വ​രാ​ജ്​ അ​ഭി​യാ​ൻ നേ​താ​വ്​ യോ​ഗേ​ന്ദ്ര യാ​ദ​വ്​ എ​ന്നി​വ​ർ ക​ർ​ഷ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്​​തു. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​​​െൻറ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ത​ങ്ങ​ൾ ഒ​രു​മി​ച്ചു​നി​ൽ​ക്കു​മെ​ന്ന്​ പ​ര​സ്​​പ​രം കോ​ർ​ത്ത കൈ​ക​ൾ ഉ​യ​ർ​ത്തി നേ​താ​ക്ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, ബി.​എ​സ്.​പി, ഡി.​എം.​കെ, എ.​െ​എ.​എ.​ഡി.​എം.​കെ എ​ന്നി​വ​യു​ടെ മു​ൻ​നി​ര നേ​താ​ക്ക​ൾ വേ​ദി​യി​ലെ​ത്തി​യി​ല്ല.

ആത്മഹത്യ ചെയ്​ത കർഷകരുടെ ഒാർമകൾ അലയടിച്ച പ്രതിഷേധം
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​െൻറ ക​ർ​ഷ​ക ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ് കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പാ​ർ​ല​മ​​െൻറ് മാ​ർ​ച്ച് ക​ർ​ഷ​ക െഎ​ക്യ​ത്തി​​െൻറ താ​ക്കീ​താ​യി. നൂ​റു​ക​ണ​ക്കി​ന് വ്യ​ത്യ​സ്​​ത കൊ​ടി​ക​ളും വി​വി​ധ ഭാ​ഷ​ക​ളി​ലെ മു​ദ്രാ​വാ​ക്യ​ങ്ങ​ളും റാ​ലി​യി​ൽ ഉ​യ​ർ​ന്നു. രാ​വി​ലെ 10ന്​ ​രാം​ലീ​ലാ മൈ​താ​നി​യി​ൽ​നി​ന്നു തു​ട​ങ്ങി​യ റാ​ലി പാ​ർ​ല​മ​​െൻറ് സ്ട്രീ​റ്റി​ലെ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്തു. വി​ള​ക​ൾ​ക്ക് വി​ല ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ടം താ​ങ്ങാ​നാ​വാ​തെ ആ​ത്മ​ഹ​ത്യ​െ​ച​യ്ത ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ​യും സ​ഹോ​ര​ങ്ങ​ളു​ടെ​യും ചി​ത്ര​വു​മാ​യാ​ണ് തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സ്ത്രീ​ക​ൾ പ​െ​ങ്ക​ടു​ത്ത​ത്.

ആ​ത്മ​ഹ​ത്യ ചെ​യ്ത പൂ​ർ​വി​ക​രു​ടെ ത​ല​യോ​ട്ടി​ക​ളും എ​ല്ലു​ക​ളു​മാ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ എ​ത്തി​യ ക​ർ​ഷ​ക​ർ മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്ന​ത്. മാ​ർ​ച്ചി​നി​ടെ ഇ​വ​ർ തു​ണി​യു​രി​ഞ്ഞും റോ​ഡു​ക​ളി​ൽ കി​ട​ന്നും പ്ര​തി​ഷേ​ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും മാ​ർ​ച്ചി​ൽ പ​െ​ങ്ക​ടു​ത്തു. ഡ​ൽ​ഹി, ജെ.​എ​ൻ.​യു, ജാ​മി​അ മി​ല്ലി​യ തു​ട​ങ്ങി നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ദ​ലി​ത് സം​ഘ​ട​ന​ക​ൾ, മു​ൻ സൈ​നി​ക​ർ, യു​നൈ​റ്റ​ഡ് ​എ​ഗ​ൻ​സ്​​റ്റ്​ ഹെ​യ്റ്റ്, പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ, ഡോ​ക്ട​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ തു​ട​ങ്ങി നാ​നാ​മേ​ഖ​ല​യി​ൽ​നി​ന്നു​മു​ള്ള​വ​ർ ക​ർ​ഷ​ക​രു​ടെ കൂ​ടെ അ​ണി​നി​ര​ന്നു.

ക​ർ​ഷ​ക​രെ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ൾ നേ​രി​ട്ട് സ്വാ​ഗ​തം ചെ​യ്യു​ക​യും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാം​ലീ​ല മൈ​താ​നി​യി​ൽ ഒ​ത്തു​കൂ​ടി​യ ക​ർ​ഷ​ക​ർ​ക്ക് ഡ​ൽ​ഹി ജ​ല​ബോ​ർ​ഡി​​െൻറ നേ​തൃ​ത്വ​ത്ത​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തി. ആ​പ് എം.​എ​ൽ.​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ന്നു. അ​തി​നി​ടെ, പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങും ച​ർ​ച്ച ന​ട​ത്തി ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു.

Tags:    
News Summary - Rahul Gandhi, Arvind Kejriwal Target PM At Mega Farmers' Rally- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.