സർക്കാറിനെ അട്ടിമറിക്കുന്നതിനിടെ ആഗോള ഇന്ധനവില കുറഞ്ഞത്​ മോദി മറന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ​മധ്യപ്രദേശിലെ കോൺഗ്രസ്​ സർക്കാറിനെ അസ്ഥിരപ്പെടുത്തിയത്​ ബി.ജെ.പിയാണെന്ന ആരോപണവുമായി രാഹുൽ ഗാന ്ധി. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്​ സർക്കാറിനെ അസ്ഥിരപ്പെടുത്തുന്ന തിരക്കിൽ ​മോദി സർക്കാർ, ആഗോളവിപണിയിൽ ഇന്ധന വിലയിൽ 35 ശതമാനം ഇടിവുണ്ടായ കാര്യം വിട്ടുപോയെന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.

ഇന്ധന വിപണിയിലെ ലാഭം ഇന്ത്യക്കാർക്കും ലഭിക്കുന്നതിന്​ പെ​േട്രാൾ വില 60 രൂപയിലേക്ക്​ കുറക്കണം. രാജ്യ​ത്തെ തകർന്ന സമ്പദ്​വ്യവസ്ഥയെ അത്​ പോഷിപ്പിക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കോവിഡ്​19 ബാധയെ തുടർന്നാണ്​ ആഗോളവിപണിയിൽ ഇന്ധനവില കുത്തനെ കുറഞ്ഞത്​. എന്നാൽ ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറച്ചിട്ടില്ല.

മധ്യപ്രദേശിലെ കോൺഗ്രസ്​ സർക്കാറിനെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്ന്​ രാജിവെച്ച സംഭവത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കമൽനാഥ്​ സർക്കാർ അട്ടിമറിക്കപ്പെട്ടു എന്നുതന്നെയാണ്​ രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്​.

Tags:    
News Summary - Rahul Gandhi Blames Modi Govt for MP Crisis - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.