ന്യൂഡൽഹി: കോൺഗ്രസ് തുടക്കംകുറിച്ച ധനശേഖരത്തിലേക്ക് സംഭാവന നൽകി പാർട്ടി നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിെൻറ ആത്മാവ് വീണ്ടെടുക്കാനും ഐക്യത്തിനും പുരോഗതിക്കും വേണ്ടിയാണ് സംഭാവന നൽകിയതെന്ന് രാഹുൽ പറഞ്ഞു. സംഭാവന അയക്കുന്ന വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കിട്ടു. എന്നാൽ, തുക വെളിപ്പെടുത്തിയില്ല.
കോൺഗ്രസ് പാർട്ടിക്ക് വേണ്ടി എത്ര പണം സ്വരൂപിക്കുമെന്ന് പാർട്ടി ട്രഷറർ അജയ് മാക്കനോട് രാഹുൽ ഗാന്ധി അന്വേഷിച്ചു, പാർട്ടി ഇതുവരെ തുക നിശ്ചയിച്ചിട്ടില്ലെന്നും എന്നാൽ അത് പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കുമെന്നും മാക്കൻ പറഞ്ഞു. ഏത് സംഘടനയാണ് ഏറ്റവും കൂടുതൽ ഫണ്ട് സംഭാവന നൽകിയതെന്ന ചോദ്യത്തിന്, സംസ്ഥാനാടിസ്ഥാനത്തിലാണ് ഫണ്ട് ശേഖരിച്ചതെന്നായിരുന്നു മാക്കെൻറ മറുപടി. എന്നാൽ, ഇതുവരെ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് മഹാരാഷ്ട്രയാണ്. തൊട്ടുപിന്നിൽ രാജസ്ഥാനും ഉത്തർപ്രദേശുമാണെന്ന് മാക്കൻ രാഹുലിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.