രാഹുൽ ഗാന്ധിക്കെതിരായ വാർത്തക്കൊപ്പം പ്രചരിക്കുന്ന ചിത്രം

‘രാഹുൽ ഗാന്ധി ഹിന്ദു ദൈവങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യാറില്ല’ -സംഘ്പരിവാർ ആരോപണത്തിന്റെ വസ്തുതയെന്ത്? FACT CHECK

ന്യൂഡൽഹി: ‘കൃഷ്ണന്റെ ചിത്രമില്ലാതെ രാഹുൽ ഗാന്ധി ജന്മാഷ്ടമി ആശംസ അറിയിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കാത്തത്?’ -സംഘ്പരിവാർ അനുകൂല വെബ്​സൈറ്റായ ‘ഓപ്ഇന്ത്യ’യിലെ ചോദ്യമാണിത്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താതെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹിന്ദു വിശേഷ ദിനങ്ങളിലെ ആശംസ കാർഡുകൾ തയാറാക്കുന്നത് എന്നായിരുന്നു ലേഖനത്തിലെ വിമർശനം. ‘എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്ന നിഷ്പക്ഷൻ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമമാണ്’ ഇതിനുപിന്നിൽ എന്നാണ് ഓപ് ഇൻഡ്യയു​ടെ ആരോപണം.




‘ഹിന്ദു മ​തത്തെ മതേതരവൽക്കരിക്കാനുള്ള ശ്രമം’ ആയും അവർ ഇതിനെ വ്യാഖ്യാനിച്ചു. “മതം ഒരിക്കലും മതേതരമല്ല. ആകാനും പാടില്ല. എന്നാൽ, മഹത്തായ പാർട്ടിയുടെ രാജകുമാരൻ തന്റെ മതേതര മുഖം ശക്തിപ്പെടുത്താൻ വേണ്ടി മാത്രം ഹിന്ദു ആഘോഷങ്ങളെ മതേതരവൽക്കരിക്കുന്നു’ -ലേഖനത്തിൽ പറയുന്നു. ഇതേ വാർത്ത ഓപ്ഇന്ത്യയുടെ ഹിന്ദിപതിപ്പിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി തൊപ്പി ധരിച്ച രണ്ട് ഫോട്ടോകളാണ് ഇതിനൊപ്പം കൊടുത്തത്.

വർഗീയ വിദ്വേഷം നിരന്തരം പ്രചരിപ്പിക്കുന്ന തീവ്രവലതുപക്ഷ അക്കൗണ്ടായ @MrSinha_ ആണ് ഈ ആരോപണം ആവർത്തിക്കുന്ന മറ്റൊരു ഹാൻഡിൽ. ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗും രാഹുലിനെതിരെ ഇതേ ആരോപണവുമായി രംഗത്തുണ്ട്. ഇവരെ കൂടാതെ നിരവധി സംഘ്പരിവാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ‘രാഹുൽ ഗാന്ധിയു​ടെ ഹിന്ദു വിരുദ്ധത’ക്കെതിരെ രംഗത്തുണ്ട്.

സത്യത്തിൽ രാഹുൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പങ്കുവെക്കാറില്ലേ? വസ്തുത അറിയാം

മുമ്പും വിവിധ വിഷയങ്ങളിൽ രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം നുണ പ്രചരിപ്പിക്കുന്ന സംഘ്പരിവാർ ഇക്കാര്യത്തിലും കല്ലുവെച്ച നുണയുമായാണ് രംഗത്തെത്തിയത്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമായി രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്ത ട്വീറ്റുകൾ തന്നെ സംഘ് പരിവാർ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് തെളിയിക്കുന്നുണ്ട്.

2019ൽ ജന്മാഷ്ടമി ആശംസകൾ നേർന്ന് അദ്ദേഹം ശ്രീകൃഷ്ണന്റെ ചിത്രം ട്വീറ്റ് ചെയ്തു. നവരാത്രി ദിനത്തിൽ ജാംനഗറിലെ ചണ്ഡി ബസാറിലെ പന്തലിൽ നിന്നുള്ള ചിത്രം രാഹുൽ ഗാന്ധി പങ്കു​വെച്ചു. 2015ൽ ദുർഗാ പൂജദിനത്തിൽ ഹിന്ദു ദേവതയായ ദുർഗ ദേവിയുടെ ചിത്രവുമായാണ് ആശംസകൾ നേർന്നത്.

2021-ലെ വിഷു, 2020ലെ ബുദ്ധ പൂർണിമ, 2023ൽ ബസവ ജയന്തി, 2015, 2022, 2023ലെ ഗണേശ ചതുർത്ഥി, 2020-ലെ മഹാവീർ ജയന്തി എന്നിവക്കും ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങൾ ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി ആശംസാകാർഡുകൾ പങ്കുവെച്ചത്. അതിനാൽ, രാഹുൽ ഗാന്ധി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നില്ല എന്ന സംഘ്പരിവാർ, ഹിന്ദുത്വ കേന്ദ്രങ്ങളുടെ ആരോപണം അടിസ്ഥാന രഹിതമാണ്.

Tags:    
News Summary - Rahul Gandhi has shared images of Hindu deities several times; RW claim, OpIndia article have no basis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.