'ഇ.ഐ.എ 2020' വൻ ദുരന്തം; ശബ്​ദമുയർത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത്​ കൊടും വിപത്ത്​ -രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ പരിസ്ഥിതി ആഘാത പഠന നിയമം (ഇ.ഐ.എ) 2020 അപകടകരമായ നിർദേശങ്ങൾ ഉള്ളതാണെന്നും ഇതിനെതിരെ ശബ്​ദമുയർത്തിയില്ലെങ്കിൽ വലിയ ദുരന്തമാകു​മെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. നിയമത്തി​െൻറ കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ്​ സർക്കാർ. നിയമത്തിനെതിരെ യുവ ജനത മുന്നോട്ടുവന്നില്ലെങ്കിൽ ദശലക്ഷക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവിതം ദുരിതപൂർണമാകുമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ മുന്നറിയിപ്പ്​ നൽകി.

പരിസ്​ഥിതി നാശത്തി​െൻറ ഇരകളെ നിശബ്​ദമാക്കുന്നതാണ്​ പുതിയ നിയമം. ഒാരോ ഇന്ത്യക്കാരനും ഇതിനെതിരെ ശബ്​ദമുയർത്തണം. പരിസ്​ഥിതിക്കായുള്ള യുദ്ധങ്ങളിൽ എപ്പോഴും മുന്നിൽ നിന്നിട്ടുള്ള യുവാക്കൾ ഈ ശബ്​ദം ഏറ്റെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

വ്യത്യസ്​ത രാഷ്​്ട്രീയ ധാരകൾക്കും വിശ്വാസങ്ങൾക്കും അതീതമായി ഐക്യപ്പെട്ടാണ്​ പരിസ്​ഥിതി സംരക്ഷിക്കാനുള്ള സമരം നടത്തേണ്ടത്​. പരിസ്​ഥിതി എന്നത്​ കേവലം വാക്ക​ല്ലെന്നും അത്​ ജീവിതം തന്നെയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

രാജ്യമാകെ പാരിസ്​ഥിക ആഘാതങ്ങൾ ഉണ്ടാക്കുന്നതാണ്​ പുതിയ നിയമത്തിലെ നിർദേശങ്ങൾ.

ഖനനം പോലെ വലിയ തോതിൽ പരിസ്​ഥിതി ആഘാതങ്ങളുണ്ടാക്കുന്ന വ്യവസായങ്ങൾ തുടങ്ങാൻ​ പരിസ്​ഥിതി ആഘാത പഠനം നടത്തേണ്ടതില്ലെന്നാണ്​ പുതിയ നിയമം നിർദേശിക്കുന്നത്​. മരങ്ങൾ നശിപ്പിച്ചും ആവാസവ്യവസ്​ഥകൾ തകർത്തും വലിയ പാതകൾ ഉണ്ടാക്കുന്നതി​െൻറ ആഘാതവും കടുത്തതാകും.

പരിസ്​ഥിതി ആഘാത പഠനം പദ്ധതികൾ നടപ്പാക്കിയ ശേഷം മതിയെന്നതാണ്​ നിയമത്തി​െൻറ ഭീകരവശം. അതായത്​ പരിസ്​തിഥിയെ തകർത്ത ശേഷം പഠനം നടത്തിയാൽ മതിയെന്ന്​.

പുതിയ പരിസ്​ഥിതി ആഘാത പഠന നിയമം പ്രാബല്യത്തിലായാൽ നമുക്കും ഭാവി തലമുറകൾക്കും കൊടും വിപത്തുകളാണ്​ അത്​ സമ്മാനിക്കുകയെന്നും രാഹുൽ കുറിച്ചു. 


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.