ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യമെങ്ങും എത്താത്തതിനെ ത ുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആപ് നേതാവും ഡൽഹി മുഖ്യമന്ത്രിയ ുമായ കെജ്രിവാൾ നടത്തുന്ന ആക്രമണം തുടരുന്നു. ട്വിറ്ററിൽ രാഷ്ട്രീയസഖ്യമുണ്ടാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സഖ്യമുണ്ടാക്കണമെന്ന് ട്വിറ്ററിലൂടെ പറയുന്ന രാഹുലിന് യഥാർഥത്തിൽ അതിന് താൽപര്യമില്ലെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ഡൽഹി, ഹരിയാന, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കാൻ ആം ആദ്മി പാർട്ടി സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ, രാഹുൽ ഗാന്ധിയാണ് സഖ്യത്തിന് തുരങ്കം വെച്ചത്. ഡൽഹിയിൽ നാല് സീറ്റ് നൽകാമെന്ന് ട്വിറ്ററിൽ മാത്രമാണ് രാഹുൽ അറിയിച്ചത്.ഗോവയിലും പഞ്ചാബിലും സഖ്യമുണ്ടാക്കാൻ താൽപര്യമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. ചരിത്രത്തിൽ ഇതുവരെ ട്വിറ്ററിൽ ഒരു രാഷ്ട്രീയസഖ്യമുണ്ടായിട്ടില്ലെന്നും കെജ്രിവാൾ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.