സേലം: മുഖം മൂടിയണിഞ്ഞ ആർ.എസ്.എസും ബി.ജെ.പിയുമാണ് എ.െഎ.എ.ഡി.എം.കെയെന്നും തമിഴ് ജന സൂക്ഷിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദയവായി തെറ്റിധരിക്കരുത്, ഇത് നിങ്ങളുടെ പഴയ എ.ഐ.എ.ഡി.എം.കെയല്ല. മുഖംമൂടി മാത്രമാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ളത്. അവരെ കണ്ടാല്‍ എ.ഐ.എ.ഡി.എം.കെയെപ്പോലെ തോന്നുമായിരിക്കും. പക്ഷേ നിങ്ങള്‍ മുഖംമൂടിമാറ്റിയാല്‍ കാണുക ആര്‍.എസ്.എസിനെയും ബി.ജെ.പിയേയുമാണ്' -രാഹുല്‍ പറഞ്ഞു.
സമ്പൂര്‍ണ അധികാരവും ബി.ജെ.പിക്ക് നല്‍കിയ പാര്‍ട്ടിയാണ് ഇപ്പോഴത്തെ എ.ഐ.എ.ഡി.എം.കെയെന്നും അവരുമായി ഇടപെടുമ്പോള്‍ തമിഴ് ജനത സൂക്ഷിക്കണമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ തലകുനിക്കാനോ, അമിത് ഷായുടെയോ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെയോ കാലില്‍ വീഴാനോ ഇഷ്ടപ്പെടില്ല. പിന്നെ എന്തിനാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇവര്‍ക്കെല്ലാം മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നത് എന്നും രാഹുല്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.