ന്യൂഡൽഹി: ഇരയാക്കപ്പെടുന്നവർക്കും വരിയിലെ അവസാനക്കാർക്കുമൊപ്പമാണ് കോൺഗ്രസെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളുടെ വെറുപ്പും ഭയവും ഇല്ലാതാക്കാനാണ് തെൻറ പരിശ്രമമെന്നും അവിടെ ജാതിക്കും മതത്തിനും പ്രസക്തിയില്ലെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി. ഞാൻ കോൺഗ്രസുകാരനാണെന്നും പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പമാണ് നിൽക്കുന്നതെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് മുസ്ലിംകളുടെ പാർട്ടിയായിരിക്കുമെന്ന് രാഹുൽ പറഞ്ഞതായി ഉർദു പത്രത്തിൽ വാർത്ത വന്നത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.
പത്രവാർത്ത കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച മുസ്ലിം ബുദ്ധിജീവികളുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ടിലാണ് വിവാദ പരാമർശം നടത്തിയതായി ഉർദു പത്രം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ അഅ്സംഗഢിൽ പ്രസംഗിക്കുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുലിെൻറ പരാമർശം സദസ്സിൽ ഉന്നയിച്ചിരുന്നു. കോൺഗ്രസ് മുസ്ലിംകളുടെ പാർട്ടിയാണെന്ന് രാഹുൽ പറഞ്ഞതായി താൻ പത്രത്തിൽ വായിച്ചുവെന്നായിരുന്നു മോദിയുടെ വാക്കുകൾ. പ്രകൃതി വിഭവങ്ങളിൽ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിരുന്നുവെന്നും മോദി പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.