ലഖ്നോ: 2022ലെ ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച കേസിൽ മാർച്ച് 24 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലഖ്നോ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അലോക് വർമ മാർച്ച് 24ന് വാദം കേൾക്കും.
2022 ഡിസംബർ 9 ന് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച്, ഡിസംബർ 16 ന് രാഹുൽ ഗാന്ധി നടത്തിയ പരാമർങ്ങൾ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിയിലാണ് നടപടി. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് പരാതിക്കാരൻ.
2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അമിത് ഷായെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്‍റെ പേരിൽ ഫെബ്രുവരി 11ന് പ്രത്യേക കോടതി മാനനഷ്ടക്കേസ് പരിഗണിച്ചിരുന്നു. ഈ കേസിന്റെ അടുത്ത വാദം ഫെബ്രുവരി 24-ലേക്ക് മാറ്റിവെച്ചു. അന്ന് സാക്ഷിയെ കോടതി ക്രോസ് വിസ്താരം ചെയ്യും. കേസിൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.