ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് ഒരുമണിക്ക് ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്താണ് വാർത്താസമ്മേളനം നടക്കുക. കഴിഞ്ഞദിവസം രാഹുൽഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരുന്നു.
പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ത്യയുടെ ശബ്ദത്തിനായാണ് താൻ പോരാടുന്നതെന്നും അതിന് എന്തു വില നൽകാനും തയറാണെന്നും രാഹുൽ ട്വീറ്റിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ രാഹുൽ തന്‍റെ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രാഹുൽഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. അതേസമയം, രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.