ന്യൂനപക്ഷ വോട്ടിന്​ ആപ്​-കോൺഗ്രസ് പോര്​​

ന്യൂ​ഡ​ൽ​ഹി: കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞ ഡ​ൽ​ഹി​യി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ​ക്കാ​യി ആം ​ആ​ദ്​​മി പാ​ർ​ ട്ടി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ പോ​ര്​ മു​റു​കി. ഇ​രു​കൂ​ട്ട​രും സ​ഖ്യ​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ ബി.​ജെ. ​പി വി​രു​ദ്ധ പ​ക്ഷ​ത്ത്​ വീ​ഴു​മെ​ന്ന്​ ഉ​റ​പ്പു​ള്ള വോ​ട്ട​ു​ക​ൾ​ക്കാ​യി ഇ​രു പാ​ർ​ട്ടി​ക​ളും ക​ഠി​ന പ​ രി​ശ്ര​മം ന​ട​ത്തു​ന്ന​ത്.
കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യി​ലേ​ക്ക്​ ഒ​ലി​ച്ചു​പോ​യ മ ു​സ്​​ലിം വോ​ട്ടു ബാ​ങ്കി​നെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ്​ ന്യൂ​ന​പ​ക്ഷ സെ​ല്ലി​നെ പ്ര​ത്യേ​ക​മാ​യി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ.​െ​എ.​സി.​സി ന്യൂ​ന​പ​ക്ഷ വ​കു​പ്പ്​ ചെ​യ​ർ​മാ​ൻ ന​ദീം ജാ​വേ​ദി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ ഒാേ​രാ മ​ണ്ഡ​ല​ത്തി​ലും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മാ​ത്ര​മാ​യി നി​രീ​ക്ഷ​ക​രെ​യും സ​ഹ നി​രീ​ക്ഷ​ക​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മു​സ്​​ലിം, സി​ഖ്, ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 30ഒാ​ളം ​േ​പ​രെ​യാ​ണ്​ ഇ​തി​നാ​യി നി​യോ​ഗി​ച്ച​തെ​ന്ന്​ കോ​ൺ​ഗ്ര​സി​​​െൻറ ഡ​ൽ​ഹി സം​സ്​​ഥാ​ന ന്യൂ​ന​പ​ക്ഷ സെ​ൽ വ​ക്​​താ​വും മ​ല​യാ​ളി​യു​മാ​യ അ​ബ്​​ദു​ല്ല കാ​വു​ങ്ങ​ൽ ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. ന്യൂ​ഡ​ൽ​ഹി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ന്യൂ​ന​പ​ക്ഷ സെ​ൽ നി​രീ​ക്ഷ​ക​ൻ​കൂ​ടി​യാ​ണ്​ അ​ബ്​​ദു​ല്ല. ഒാ​രോ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്താ​ണ്​ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ അ​ബ്​​ദു​ല്ല തു​ട​ർ​ന്നു. മു​സ്​​ലിം, ക്രി​സ്​​ത്യ​ൻ, സി​ഖ്, ജൈ​ന​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ജ​യ്​ മാ​ക്ക​ൻ മ​ത്സ​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ മൂ​ന്ന്​ ല​ക്ഷ​ത്തോ​ളം ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ജ​യ​പ​രാ​ജ​യം തീ​രു​മാ​നി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഏ​ഴ​ര ല​ക്ഷം ന്യൂ​ന​പ​ക്ഷ​ വോ​ട്ടു​ക​ളു​ള്ള വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​പോ​ലെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​വ​ർ മാ​ത്രം മ​തി വി​ധി നി​ർ​ണ​യി​ക്കാ​നെ​ന്നും അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​​​െൻറ​യും ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ​യും അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണം പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ന്യൂ​ന​പ​ക്ഷ വോ​ട്ട​ർ​മാ​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തൊ​ഴി​വാ​ക്കാ​ൻ പ​ല ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സി​നും ആം​ആ​ദ്​​മി പാ​ർ​ട്ടി​ക്കു​മി​ട​യി​ൽ സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്ന നേ​താ​ക്ക​ൾ അ​ത്​ ന​ട​ക്കി​ല്ലെ​ന്ന്​ ക​ണ്ട​തോ​ടെ​ ബി.​ജെ.​പി​യെ തോ​ൽ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യാ​ണ്. ഇ​തി​നി​ട​യി​ലും ബി.​ജെ.​പി​ക്കു​ള്ള ജ​യ​സാ​ധ്യ​ത​യു​ള്ള മ​തേ​ത​ര സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യെ​ന്ന പേ​രി​ൽ പ​ല ത​ര​ത്തി​ലു​ള്ള വാ​ട്​​​സ്​​ആ​പ്​ സ​ന്ദേ​ശ​ങ്ങ​ൾ ആ​പും കോ​ൺ​ഗ്ര​സും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ്​-​ആ​പ്​ സ​ഖ്യ​ത്തി​നാ​യി ഇ​രു പാ​ർ​ട്ടി​ക​ളി​ലെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളെ ക​ണ്ട്​ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്​ ത​ങ്ങ​ൾ​ക്ക്​ സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളു​ള്ള ആ​റ്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലി​ട​ത്ത്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ​യും ര​ണ്ടി​ട​ത്ത്​ കോ​ൺ​ഗ്ര​സി​​​െൻറ​യും സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ വോ​ട്ടു ചെ​യ്യാ​നാ​ണ്​ ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ച​ത്. വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി, കി​ഴ​ക്ക​ൻ ഡ​ൽ​ഹി, തെ​ക്ക​ൻ ഡ​ൽ​ഹി, വ​ട​ക്ക​ു പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്കും പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലും ചാ​ന്ദ്​​നി ചൗ​കി​ലും കോ​ൺ​ഗ്ര​സി​നും ജ​മാ​അ​ത്ത്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - Rahul gandi-Aravind kejrival-Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.