ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ പ്രതിപക്ഷ െഎക്യത്തിെൻറ മറ്റൊരു ചുവടായി. ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലും ബസിലുമായി ആദ്യം ജയ്പുരിലും പിെന്ന ഭോപാലിലും തുടർന ്ന് റായ്പുരിലും നേതാക്കൾ എത്തി. അതേസമയം, യു.പിയിലെ പ്രധാന പ്രതിപക്ഷ നേതാക്കളായ മായാവതി, അഖിലേഷ് യാദവ് എന്നിവർ പെങ്കടുക്കുകയോ പ്രതിനിധികളെ വിടുകയോ ചെയ്തില്ല. മമത ബാനർജി, അരവിന്ദ് കെജ്രിവാൾ എന്നിവർ പ്രതിനിധികളെ അയച്ചു. സി.പി.എമ്മിന് ക്ഷണമുണ്ടായിരുന്നെങ്കിലും പല തിരക്കുകളാൽ പോകാൻ കഴിഞ്ഞില്ലെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ (എൻ.സി.പി), ചന്ദ്രബാബു നായിഡു (ടി.ഡി.പി), ദേവഗൗഡ (ജെ.ഡി.എസ്), ഫാറൂഖ് അബ്ദല്ല (നാഷനൽ കോൺഫറൻസ്), ശരദ് യാദവ് (എൽ.െജ.ഡി), എം.കെ. സ്റ്റാലിൻ, കനിമൊഴി (ഡി.എം.കെ), തേജസ്വി യാദവ് (ആർ.ജെ.ഡി), ദിനേഷ് ത്രിവേദി (തൃണമൂൽ കോൺഗ്രസ്), ഹേമന്ത് സോറൻ (ജെ.എം.എം), ജിതൻറാം മാഞ്ചി (എച്ച്.എ.എം), ബാബുലാൽ മറാണ്ടി (ജെ.വി.എം), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്), ജോസ് കെ. മാണി (കേരള കോൺഗ്രസ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ബദ്റുദ്ദീൻ അജ്മൽ (എ.െഎ.യു.ഡി.എഫ്), രാജു ഷെട്ടി (സ്വാഭിമാന പക്ഷ), സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി) എന്നിവരാണ് ഇൗ യാത്രയിൽ ഉണ്ടായിരുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്, േജ്യാതിരാദിത്യ സിന്ധ്യ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും പെങ്കടുത്തു. ജയ്പുരിലെ ആൽബർട്ട് ഹാളിൽ നടന്ന ചടങ്ങിലാണ് രാജസ്ഥാെൻറ 12ാമത് മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ട് സത്യപ്രതിജ്ഞ ചെയ്തത്. സചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയായും സഥാനമേറ്റു. ഗവർണർ കല്യാൺ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഭോപാലിലെ ജംബൂരി മൈതാനിൽ നടന്ന ചടങ്ങിൽ മധ്യപ്രദേശിെൻറ 18ാമത് മുഖ്യമന്ത്രിയായി കമൽനാഥ് അധികാരമേറ്റു. ഗവർണർ ആനന്ദിബെൻ പേട്ടൽ സത്യവാചകം ചൊല്ലിക്കൊടുത്തു. റായ്പുരിലെ ബൽബീർ സിങ് ജുനേജ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഭൂപേഷ് ബഘേൽ ഛത്തിസ്ഗഢിെൻറ മൂന്നാമത് മുഖ്യമന്ത്രിയായി. ഗവർണറുടെ ചുമതലയുള്ള ആനന്ദിബെൻ പേട്ടൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ടി.എസ്. സിങ് ദിയോ, താംരാദ്വാജ് സാഹു എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.