മ​തംമാ​റണമെങ്കിൽ 60 ദി​വ​സം മു​മ്പ് ജി​ല്ല മ​ജി​സ്‌​ട്രേ​റ്റി​ന് അ​പേ​ക്ഷ ന​ൽ​ക​ണം, മ​തംമാറാൻ വി​വാ​ഹം ക​ഴി​ച്ചാ​ൽ ​വി​വാ​ഹം അ​സാ​ധു​വാ​ക്കും -രാജസ്ഥാനിലെ പുതിയ ബില്ലിലെ വ്യവസ്ഥകൾ ഇങ്ങനെ

ജ​യ്‌​പു​ർ: രാ​ജ​സ്ഥാ​ൻ മ​ന്ത്രി​സ​ഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നിരോധന ബി​ല്ലി​ൽ കടുത്ത വ്യവസ്ഥകൾ. ഒ​രാ​ൾ മ​തം മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ 60 ദി​വ​സം മു​മ്പ് ജി​ല്ല മ​ജി​സ്‌​ട്രേ​റ്റി​ന് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ബി​ല്ലി​ല്‍ പ​റ​യു​ന്നു. തുടർന്ന് ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ഈ അപേക്ഷ പ​രി​ശോ​ധി​ക്കും. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മാ​ണോ അ​ല്ല​യോ എ​ന്നതാണ് പരിശോധിക്കുക. നി​ർ​ബ​ന്ധി​ത​മോ പ്ര​ലോ​ഭ​ന​മോ അ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ അ​പേ​ക്ഷ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ അ​നു​വ​ദി​ക്കൂ​. അല്ലാത്ത പക്ഷം തടയും. മതംമാറാൻ ഉദ്ദേശിക്കുന്നവരെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും പിന്തിരിപ്പിക്കാനാണ് ഈ വ്യവസ്ഥയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ നി​ർ​ബ​ന്ധി​ത​മാ​യോ മ​തം മാ​റ്റു​ന്ന​തി​ൽ​നി​ന്ന് വിലക്കാനാണ് ഇതെന്നാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി നേതൃത്വം പറയുന്നത്. മ​ത​പ​രി​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ട്ട് ഒ​രു വ്യ​ക്തി വി​വാ​ഹം ക​ഴി​ച്ചാ​ൽ, ആ ​വി​വാ​ഹം അ​സാ​ധു​വാ​ക്കാ​ൻ പു​തി​യ ബി​ൽ കു​ടും​ബ കോ​ട​തി​ക്ക് അ​ധി​കാ​രം ന​ൽ​കു​മെ​ന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. ബി​ല്ലി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം മു​ത​ൽ 10 വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ ജാ​മ്യ​മി​ല്ലാ കു​റ്റ​ങ്ങ​ള​ട​ക്കം വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി ജോ​ഗ​റാം പ​ട്ടേ​ൽ പ​റ​ഞ്ഞു.

വഞ്ചന, ബലപ്രയോഗം അല്ലെങ്കിൽ അനാവശ്യ സ്വാധീനം എന്നിവയിലൂടെ ഒരാളുടെ മതം മാറ്റുന്നത് നിർദ്ദിഷ്ട ബിൽ തടയുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മതപരിവർത്തനം തടഞ്ഞുള്ള ബില്ല്‌ രാജസ്ഥാന്റെ വികസനത്തിനും പൊതുക്ഷേമത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്ന്‌ സംസ്ഥാന നിയമമന്ത്രി പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന യു.പി, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഉത്തരാഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ മതപരിവർത്തനം വിലക്കിയുള്ള നിയമം കൊണ്ടുവന്നിരുന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി ഭ​ജ​ൻ​ലാ​ൽ ശ​ർ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് രാജസ്ഥാനിൽ ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. വ​രു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. 

Tags:    
News Summary - Rajasthan Anti-Conversion bill against forced conversions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.