ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മന്ത്രിയുമായ ഭൻവാർ ലാൽ ശർമ (77) അന്തരിച്ചു. ജയ്പൂരിലെ എസ്.എം.എച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സർദാർഷഹറിൽ നിന്നുള്ള എം.എൽ.എ ആണ്.
1945 ഏപ്രിൽ 17 രാജസ്ഥാനിലെ ചുരു ജില്ലയിലാണ് ഭൻവാർ ലാൽ ശർമ ജനിച്ചത്. 17ാംവയസിലാണ് രാഷ്ട്രീയ പ്രവേശനം. 1985ൽ ലോക് ദൾ സ്ഥാനാർഥിയായി മത്സരിച്ച് എം.എൽ.എ ആയി. പിന്നീട് ജനതാദൾ പാർട്ടിയിൽ ചേർന്നു.
1990ൽ വീണ്ടും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കോൺഗ്രസിൽ ചേരുകയും 1998, 2003, 2018 തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. നിര്യാണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.