ന്യൂഡൽഹി: വിവാഹ തിരക്കും മറ്റു ആഘോഷങ്ങളും കണക്കിലെടുത്ത് രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നീട്ടി. പുതിയ തീരുമാന പ്രകാരം 25നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
നേരത്തെ, 23നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. 23ന് സംസ്ഥാനത്ത് നിരവധി വിവാഹ ചടങ്ങുകളും സാമൂഹിക സാംസ്കാരിക പരിപാടികളും നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീ പാർട്ടികളും വിവിധ സംഘടനകളും ജോധ്പുർ എം.പി പി.പി. ചൗധരിയും തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിരുന്നു. അന്ന് തെരഞ്ഞെടുപ്പ് നടത്തിയാൽ വോട്ടർമാരുടെ പങ്കാളിത്തം കുറയുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയത്. അതേസമയം, വോട്ടെണ്ണൽ ഡിസംബർ മൂന്നിന് തന്നെ നടക്കും. രാജസ്ഥാനു പുറമെ, മധ്യപ്രദേശ്, ചത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും നവംബറിലാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.