രജനീകാന്ത്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമോ? നിർണായക യോഗം നാളെ

ചെന്നൈ: തമിഴ്​ സൂപ്പർ സ്​റ്റാർ രജനീകാന്ത്​ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോയെന്ന നിർണായക പ്രഖ്യാപനം നാളെയു​ണ്ടായേക്കും. രജനീകാന്തി​െൻറ ഫാൻസ്​ അസോസിയേഷനായ രജനി മക്കൾ മൻട്രത്തി​െൻറ യോഗം നവംബർ 30ന്​ ചേരും.

ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ്​ യോഗം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ രജനീകാന്ത്​ നിർണായക പ്രഖ്യാപനം നടത്തിയേക്കുമെന്നും അംഗങ്ങൾ അദ്ദേഹത്തിന്​ പൂർണ പിന്തുണ നൽകുമെന്നും രജനി മക്കൾ മൻട്രം ജില്ല സെക്രട്ടറി പറഞ്ഞു.

'കാര്യമെന്താണെന്ന്​ ഞങ്ങൾക്ക്​ അറിയില്ല. മണ്ഡപത്തിൽ ഒമ്പതുമണിക്ക്​ എത്തണമെന്ന്​ മാത്രമാണ് അറിയിപ്പ്​. അദ്ദേഹത്തിൽനിന്ന്​ നല്ല പ്രഖ്യാപനമുണ്ടാകുമെന്ന്​ കരുതുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.

2017ഡിസംബർ രാഷ്​ട്രീയ പാർട്ടി രൂപീകരിക്കുമെന്നും നിയമസഭ​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ​ രജനീകാന്ത്​ അറിയിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും രജനീകാന്ത്​ പാർട്ടി രൂപീകരണം പ്രഖ്യാപിച്ചിട്ടില്ല. ​    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.