ന്യൂഡൽഹി: ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിക്കെതിരെ ലൈംഗിക ചുവയുള്ളതും ജാതി പറഞ്ഞ് അധിക്ഷേിക്കുന്നതുമായ അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് നടൻ രൺദീപ് ഹൂഡക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമാകുന്നു. 2012ൽ നടന്ന പൊതുപരിപാടിയിലാണ് ഹൂഡയുടെ അഭിപ്രായ പ്രകടനം. 43 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിലാണ് ഉള്ളത്.
മായാവതിയെക്കുറിച്ച് ജാതി അധിക്ഷേപം നടത്തുകയും ലൈംഗിക ചുവയുള്ള തമാശകൾ പറയുകയും ചെയ്ത ശേഷം അത് കേട്ട് ആസ്വദിക്കുന്ന സദസ്സിനോടൊപ്പം പൊട്ടിച്ചിരിക്കുകയാണ് താരം. ഉത്തർ പ്രദേശ് മുൻമുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിക്ക് നേരെയുള്ള പരിഹാസത്തിൽ പ്രതിഷേധമുള്ള ട്വിറ്ററാറ്റികളാരോ ആണ് ഒൻപത് വർഷങ്ങൾക്ക് ശേഷം വിഡിയോ വൈറലാക്കിയത്.
'ഒരു ദലിത് സ്ത്രീക്ക് നേരെ സമൂഹം എത്ര മോശമായാണ് പെരുമാറുന്നതെന്ന് ഈ വിഡിയോ കണ്ടാൽ മനസ്സിലാകും. പ്രശസ്തനായ ഒരു ബോളിവുഡ് നടനാണ് ഇത്തരത്തിൽ സംസാരിക്കുന്നത്. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിനുവേണ്ടി പിന്നെ ആരാണ് സംസാരിക്കുക?' വിഡിയോ ആദ്യം പങ്കുവെച്ചയാൾ ട്വിറ്ററിൽ പറയുന്നു.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായ കവിത കൃഷ്ണൻ രൺദീപ് ഹൂഡയുടെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ കമന്‍റിനെതിരെ ട്വിറ്ററിൽ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.