ഫലം അറിയുന്നതിന് മുമ്പേ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ടെൻഡർ വിളിച്ച് രാഷ്ട്രപതി ഭവൻ

ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിനു പിന്നാലെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഒരുക്കങ്ങൾ ആരംഭിച്ച് ബി.ജെ.പി. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ‌ ആരംഭിച്ചു.

രാഷ്ട്രപതിയുടെ ഓഫിസ് മേയ് 28ന് ടെൻഡർ പുറപ്പെടുവിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 21.97 ലക്ഷം രൂപയുടെ ടെൻഡർ ജൂൺ 3ന് തുറക്കും. ടെൻഡർ പിടിക്കുന്ന വ്യക്തിക്ക് അലങ്കാരപ്പണികൾ പൂർത്തിയാക്കുന്നതിന് 5 ദിവസം സമയം നൽകും. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്‌ട്രപതി ഭവന് പുറത്തു വെച്ച് നടത്താൻ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്ഥ കണക്കിലെടുത്ത് ചടങ്ങ് രാഷ്‌ട്രപതി ഭവനിൽ വെച്ച് നടത്തിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

അതേസമയം ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന ദിവസം തന്നെ കർത്തവ്യപഥിൽ ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികളും ആഘോഷങ്ങളും നടത്തും. വിദേശ സർക്കാരുടെ പ്രതിനിധികൾ ഉൾപ്പെടെ10,000ത്തോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തേക്കും. രാഷ്ട്രീയ പരിപാടി ചരിത്ര സംഭവമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ നീക്കം. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ഇപ്പോഴത്തെ ആലോചന. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം രാത്രിയാകും രാഷ്ട്രീയ പരിപാടികൾ.

Tags:    
News Summary - Rashtrapati Bhavan called the tender for swearing ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.