പപ്പു യാദവ് സത്യപ്രതിജ്ഞ ചെയ്തത് ‘#റീനീറ്റ്’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച്

ന്യൂഡൽഹി: ബിഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവ് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് നീറ്റ് വീണ്ടും നടത്തണമെന്ന് എഴുതിയ ടീഷർട്ട് ധരിച്ച്. കൂടാതെ, സലാം പൂർണിയ, സലാം ബിഹാർ, സലാം ബിഹാർ, ജൊഹാർ ബിഹാർ എന്നിങ്ങനെ പറഞ്ഞ ശേഷമാണ് സത്യവാചകം ചൊല്ലി തുടങ്ങിയത്.

സത്യപ്രതിജ്ഞക്ക് ശേഷം നീറ്റ് വീണ്ടും നടത്തണം, ബിഹാറിന് പ്രത്യേക പദവി, സീമാഞ്ചൽ സിന്ദാബാദ്, മാനവതാവാദ് സിന്ദാബാദ്, ഭീം സിന്ദാബാദ്, സംവിധാൻ സിന്ദാബാദ് എന്നും പപ്പു യാദവ് മൈക്കിലൂടെ പറഞ്ഞു.

ഇതേതുടർന്ന് സംസാരം അവസാനിപ്പിക്കാൻ പ്രോടെം സ്പീക്കർ ഭ​ർ​തൃ​ഹ​രി മെ​ഹ്താ​ബി ആവശ്യപ്പെട്ടു. എന്നാൽ, ഭരണപക്ഷത്തിന് കമന്‍റടിച്ച അംഗങ്ങൾക്ക് മറുപടിയും നൽകിയ ശേഷമാണ് പപ്പു യാദവ് മടങ്ങിയത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ ഇ​ൻ​ഡ്യ​ സഖ്യ സ്ഥാനാർഥിയായി മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു പ​പ്പു​ യാദവി​ന്‍റെ തീരുമാനം. എന്നാൽ, സ​ഖ്യം വീ​ഴു​മെ​ന്ന തേ​ജ​സ്വി​ യാദവിന്‍റെ ഭീ​ഷ​ണി​ക്ക് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് കീ​ഴ​ട​ങ്ങി​യ​തോടെയാണ് പ​പ്പു സ്വ​ത​ന്ത്ര​നാ​യി മൽസരിച്ചത്. 

Tags:    
News Summary - "Re-NEET, special status for Bihar," says Purnea MP Pappu Yadav during oath ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.