ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാന്‍ തയാറാണെന്ന് റോബർട്ട് വാദ്ര

ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാന്‍ തയാറാണെന്ന് റോബർട്ട് വാദ്ര

ഭോപ്പാൽ: ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താൻ രാഷ്ട്രീയത്തിൽ ചേരാൻ തയാറാണെന്ന് അറിയിച്ച് വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും രാഷ്ട്രീയം എളുപ്പത്തിൽ മനസ്സിലാക്കാന്‍ സാധിക്കുന്നതായും വാദ്ര പറഞ്ഞു. ഇന്തോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം ഡൽഹിയിലേക്ക് പോകാന്‍ നഗരത്തിലെത്തിയതായിരുന്നു വാദ്ര.

ജനങ്ങൾ അവരുടെ പ്രതിനിധിയായി തന്നെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരാന്‍ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് യഥാർഥ ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും മാധ്യമങ്ങൾ പോലും സത്യങ്ങൾ പറയാന്‍ ഭയപ്പെടുന്നതായും വാദ്ര പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തോൽവിയിൽ നിരാശയില്ലെന്നും പ്രിയങ്കയുടെ പരിശ്രമങ്ങൾക്ക് പത്തിൽ പത്ത് മാർക്ക് തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാകൽ ക്ഷേത്രത്തിന് വേണ്ടി മുന്‍ കോൺഗ്രസ് സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിയതായും എന്നാൽ ബി.ജെ.പി സർക്കാർ ഒന്നും ചെയ്തില്ലെന്നും വാദ്ര കുറ്റപ്പെടുത്തി.

Tags:    
News Summary - Ready to take a plunge into politics, if people want and believe in me: Robert Vadra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.