'റെക്കോഡ്'​ വാക്​സിനേഷൻ​: കേന്ദ്രത്തെ പരിഹസിച്ച്​ രാഹുൽ

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ റെ​​ക്കോ​ഡ്​ ​കോ​വി​ഡ് കു​ത്തി​വെ​പ്പ്​ എ​ടു​ത്തു​വെ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച 2.5 കോ​ടി ആ​ളു​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​ സ്​​ഥാ​പി​ച്ച ദി​വ​സ​ത്തി​നു​ശേ​ഷം കു​ത്തി​വെ​പ്പി​ലു​ണ്ടാ​യ താ​ഴ്​​ച കാ​ണി​ക്കു​ന്ന​തി​നാ​യി കോ​വി​ൻ വെ​ബ്‌​സൈ​റ്റി​ലെ ക​ഴി​ഞ്ഞ പ​ത്തു​ ദി​വ​സ​ത്തി​നു​ള്ളി​ലെ ഡേ​റ്റ​യ​നു​സ​രി​ച്ചു​ള്ള ഗ്രാ​ഫി​നൊ​പ്പ​മാ​യി​രു​ന്നു രാ​ഹു​ലി​െ​ന്‍റ പ​രി​ഹാ​സം.

ഒ​​രൊ​റ്റ ദി​വ​സ​ത്തെ മാ​ത്രം കാ​ര്യം എ​ന്ന വി​ധ​ത്തി​ൽ 'ഇ​വ​ൻ​റ്​​ ഓ​വ​ർ' (പ​രി​പാ​ടി ക​ഴി​ഞ്ഞു) എ​ന്ന്​ വാ​ക്സി​നേ​ഷ​ൻ ഹാ​ഷ്‌​ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ട്വീ​റ്റ്. 2.1 കോ​ടി വാ​ക്സി​നേ​ഷ​നു​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു. ഈ ​വേ​ഗ​ത​യാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Tags:    
News Summary - 'Record' vaccination: Rahul mocks Center govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.